ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അമിത് ഷാ (Amit Shah) തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില തൃപ്തികാരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
COVID 19ന്റെ നേരിയ രോഗലക്ഷണങ്ങള്‍ പ്രത്യേക്ഷമായപ്പോള് തന്നെ താന്‍ പരിശോധന നടത്തിയെന്നും ഫലം പോസിറ്റീവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ഇസൊലേഷനില് പ്രവേശിക്കണമെന്നും അദ്ദേഹം ട്വീറ്റില്‍ അറിയിച്ചു.
कोरोना के शुरूआती लक्षण दिखने पर मैंने टेस्ट करवाया और रिपोर्ट पॉजिटिव आई है। मेरी तबीयत ठीक है परन्तु डॉक्टर्स की सलाह पर अस्पताल में भर्ती हो रहा हूँ। मेरा अनुरोध है कि आप में से जो भी लोग गत कुछ दिनों में मेरे संपर्क में आयें हैं, कृपया स्वयं को आइसोलेट कर अपनी जाँच करवाएं।
— Amit Shah (@AmitShah) August 2, 2020
ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മറ്റ് അസുഖങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന് അതീവ ശ്രദ്ധ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ക്യാബിനറ്റ് ചര്‍ച്ചയില്‍ അമിത് ഷാ പങ്കെടുത്തിരുന്നു. അതേസമയ൦, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം അടുത്തിടപഴകിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.