ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തിരിക്കും;ഇന്ത്യയിൽ ഭീകരവാദം വെച്ചുപൊറുപ്പിക്കില്ല; അമിത് ഷാ

ജമ്മുകശ്മീരിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 4 ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടത്

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 12:18 PM IST
  • ഇന്ത്യയിൽ ഭീകരവാദം വെച്ചുപൊറുപ്പിക്കില്ല
  • ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തിരിക്കും
  • ഭീകരവാദത്തിനെതിരെ വിട്ട് വീഴ്ച്ചയില്ല
ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തിരിക്കും;ഇന്ത്യയിൽ ഭീകരവാദം വെച്ചുപൊറുപ്പിക്കില്ല; അമിത് ഷാ

ഡൽഹി: ജമ്മു കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങൾ തകർക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ  പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഉന്നത തലയോഗത്തിലാണ് അമിത് ഷാ ഭീകരവാദത്തിനെതിരെ വിട്ട് വീഴ്ച്ച വേണ്ടെന്ന കർശന നിർദ്ദേശം നൽകിയത്.ജമ്മുകശ്മീരിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. 4 ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടത്. ഈ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ്  ആഭ്യന്തര മന്ത്രി ഉന്നത തല യോഗം വിളിച്ചത് . ജമ്മു കശ്മീർ  ലഫ്റ്റനന്റ് ഗവർണ്ണർ മനോജ് സിൻഹ, റോ മേധാവി സാമന്ത് ഗോയൽ തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീരിലെ സ്ഥിതി വിലയിരുത്തിയ യോഗം സുരക്ഷ അവലോകനം ചെയ്തു. 

കശ്മീർ താഴ്വരയിൽ ഭീകരർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയ അമിത് ഷാ ഭീകരവാദം വെച്ച് പൊറുപ്പിക്കില്ലെന്ന് പറഞ്ഞു. കശ്മീരി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിന് മുമ്പത്തെ പോലെ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്ക് കഴിയുന്നില്ലെന്ന് യോഗം നിരീക്ഷിച്ചു. ഭീകരവാദികളോട് സന്ധി വേണ്ടെന്ന കർശന നിർദ്ദേശമാണ് അമിത് ഷാ നൽകിയത്. 

പാക് ഭീകരരുട നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞ് കയറ്റ ശ്രമങ്ങൾ, ലക്ഷ്ക്കർ ഇ തൊയ്ബ, ജെയ്ഷെ ഇ മൊഹമ്മദ്, കശ്മീർ റസിസ്റ്റൻസ് ഫ്രണ്ട് തുടങ്ങിയ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചും ഉന്നതതല യോഗം ചർച്ച ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News