Lock down മെയ് 7 വരെ നീട്ടി തെലങ്കാന...

  കേന്ദ്ര സര്‍ക്കാര്‍ മെയ്‌ 3 വരെ പ്രഖ്യാപിച്ചിരിക്കുന്ന Lock down മെയ്‌ 7 വരെ ദീര്‍ഘിപ്പിച്ച്  തെലങ്കാന സര്‍ക്കാര്‍. പ്രധാനമന്ത്രി പ്രഖ്യാപിച്ച Lock down പരിധി അവസാനിക്കും മുമ്പ് തന്നെ Lock down നീട്ടിയ സംസ്ഥാനമാണ് തെലങ്കാന... 

Last Updated : Apr 20, 2020, 09:00 AM IST
Lock down മെയ് 7 വരെ നീട്ടി തെലങ്കാന...

ഹൈദരാബാദ്:  കേന്ദ്ര സര്‍ക്കാര്‍ മെയ്‌ 3 വരെ പ്രഖ്യാപിച്ചിരിക്കുന്ന Lock down മെയ്‌ 7 വരെ ദീര്‍ഘിപ്പിച്ച്  തെലങ്കാന സര്‍ക്കാര്‍. പ്രധാനമന്ത്രി പ്രഖ്യാപിച്ച Lock down പരിധി അവസാനിക്കും മുമ്പ് തന്നെ Lock down നീട്ടിയ സംസ്ഥാനമാണ് തെലങ്കാന... 

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ്  തെലങ്കാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്‌.

സംസ്ഥാനത്തെ Lock down മെയ് 7 വരെ നീട്ടിയതായി അറിയിച്ച  മുഖ്യമന്ത്രി  റമദാന്‍ മാസത്തിലെ പ്രത്യേക സമൂഹ പ്രാര്‍ഥനകള്‍ അനുവദിക്കില്ലെന്നും ആളുകള്‍ ഒരുമിക്കുന്ന എല്ലാ പരിപാടികളും തടയുമെന്നും  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് മെയ് 7 വരെ Lock down നീട്ടുകയാണ്. നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണം. മെയ് 5ന് മന്ത്രിസഭ യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വൈറസ് ബാധ നിയന്ത്രണ വിധേയമായിട്ടില്ലെങ്കില്‍ Lock down ഇനിയും നീട്ടാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. 

കൂടാതെ,  ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്ക്ക് തെലങ്കാനയില്‍ വിലക്കേര്‍പ്പെടുത്തി.  Lock downല്‍  ഇളവ് വരുത്തുന്നത് വരെ പ്രവര്‍ത്തിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ  നിര്‍ദേശ൦.  

മുന്‍പ് ഏപ്രില്‍ 30 വരെ Lock down തുടരുമെന്നാണ് ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ Lock down മെയ്‌ 3 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.

അതേസമയം,  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്  സ്ഥിതിഗതികള്‍ വിലയിരുത്തി ഏപ്രില്‍ 20 മുതല്‍ നിയന്ത്രണങ്ങളില്‍  ഇളവുകള്‍ വരുത്താം.  എന്നാല്‍, ഡൽഹിയും പഞ്ചാബും സമ്പൂര്‍ണ്ണ Lock down തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിയ്ക്കുന്നത്‌.  സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ്  Lock down നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചതെന്നാണ് മുഖ്യമന്ത്രിമാരുടെ പ്രതികരണം. 

സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നൽകുക  എന്നതായിരുന്നു രാജ്യത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് അയവ് വരുത്താൻ കേന്ദ്രം തീരുമാനിച്ചതിന്  പിന്നില്‍.  ഏപ്രിൽ 20ന്  ശേഷം നിയന്ത്രണങ്ങൾക്ക് പതിയെ ഇളവ് വരുത്തി തുടങ്ങാമെന്നായിരുന്നു കേന്ദ്ര നിർദേശം.

അതേസമയം, ആന്ധ്രയില്‍  റെഡ് സോണിലുള്ള പ്രദേശങ്ങളില്‍ മാത്രം Lock down നിലനിര്‍ത്തി.  സമ്പൂര്‍ണ ലോക്ക ഡൗണിനോട് യോജിപ്പില്ലെന്നാണ് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അഭിപ്രായപ്പെട്ടത്.  കാര്‍ഷിക, വ്യവസായ മേഖലകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ഈ മേഖല ഇനിയും അടച്ചിട്ടാല്‍ ജനങ്ങളുടെയും സംസ്ഥാനത്തിന്‍റെയും വരുമാനത്തെ ബാധിക്കുമെന്നും ജഗന്‍ അഭിപ്രായപ്പെട്ടിരുന്നു.

Trending News