Telangana Assembly Election 2023: തെലങ്കാനയിൽ 119 സീറ്റുകളിലേക്കുള്ള വോട്ടിംഗ് പുരോഗമിക്കുന്നു

Telangana Assembly Elections 2023: ഇത്തവണ ബിജെപിയും കോൺഗ്രസും ബിആർഎസും തമ്മിലുള്ള ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. നിലവിലെ ഭരണകക്ഷിയായ ബിആർഎസ് 119 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 11:27 AM IST
  • തെലങ്കാനയിൽ 119 നിയമസഭാ സീറ്റുകളിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്
  • രാവിലെ കൃത്യം 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു
  • വൈകുന്നേരം 6 മണിവരെയാണ് വോട്ടിംഗ് നടക്കുക
Telangana Assembly Election 2023: തെലങ്കാനയിൽ 119 സീറ്റുകളിലേക്കുള്ള വോട്ടിംഗ് പുരോഗമിക്കുന്നു

ഹൈദരാബാദ്: തെലങ്കാനയിൽ 119 നിയമസഭാ സീറ്റുകളിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ കൃത്യം 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു.  വൈകുന്നേരം 6 മണിവരെയാണ് വോട്ടിംഗ് നടക്കുക.  രാവിലെ 9 മണി വരെ 8.52 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. 

Also Read: ഡിസംബറിൽ 18 ദിവസം ബാങ്കുകൾക്ക് അവധി, സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടവര്‍ ശ്രദ്ധിക്കുക

നടൻ നാഗ ചൈതന്യ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ സർക്കാർ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തി.

 

വോട്ടർമാർ രാവിലെ മുതൽ വളരെ ആവേശത്തോടെയാണ് പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ 3.26 കോടി വോട്ടർമാർ 35,655 പോളിംഗ് സ്റ്റേഷനുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. ഇവയിൽ 13 ഇടത്ത് മാവോയിസ്റ്റ് ഭീഷണി നേരിടുന്നുണ്ട്. ഇവിടെയൊക്കെ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പോളിംഗ് പുരോഗമിക്കുന്നത്.

Also Read: പ്രശസ്ത തമിഴ് നടൻ വിജയകാന്തിന്റെ ആരോ​ഗ്യനില ​ഗുരുതരം; വെന്റിലേറ്ററിലേയ്ക്ക് മാറ്റി

ഇത്തവണ ബിജെപിയും കോൺഗ്രസും ബിആർഎസും തമ്മിലുള്ള ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. നിലവിലെ ഭരണകക്ഷിയായ ബിആർഎസ് 119 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. സീറ്റ് വിഭജന ധാരണ പ്രകാരം ബിജെപിയും നടൻ പവൻ കല്യാൺ നയിക്കുന്ന ജനസേനയും യഥാക്രമം 111, 8 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.  തെലങ്കാന എന്ന വികാരം ആളിക്കത്തിച്ചു കൊണ്ടാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് അധികാരത്തിലെത്തിയത്. എന്നാല്‍ പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിച്ചത് ഒഴിച്ചാല്‍ ജനങ്ങള്‍ നേരിട്ടിരുന്ന പ്രശ്നങ്ങളില്‍ പലതിനും പരിഹാരമുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.  ഇതിൽ തൂങ്ങിയാണ് കോൺഗ്രസും ബിജെപിയും മത്സരിക്കുന്നത്.

Also Read: ശുക്രന്റെ രാശിമാറ്റം ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം, ലഭിക്കും വൻ സമ്പത്ത്!

ഇക്കുറി ഭരണം പിടിച്ചെടുക്കുമെന്ന വാശിയിൽ മത്സരത്തിനിറങ്ങിയ കോൺഗ്രസ് സഖ്യകക്ഷിയായ സിപിഐക്ക് ഒരു സീറ്റ് നൽകി ബാക്കി വരുന്ന 118 സീറ്റുകളിലാണ് മത്സരിക്കുന്നത്. അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം നഗരത്തിലെ 9 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, മന്ത്രിയും മകനുമായ കെടി രാമറാവു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡി, ബിജെപി ലോക്‌സഭാംഗങ്ങളായ ബന്ദി സഞ്ജയ് കുമാർ, ഡി അരവിന്ദ് എന്നിവരാണ് ഇവിടുത്തെ പ്രധാന സ്ഥാനാർത്ഥികൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News