Telangana Assembly Election: തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; കേവല ഭൂരിപക്ഷവും കടന്ന് കോൺ​ഗ്രസ് ലീഡ്

Telangana Assembly Election 2023: തെലങ്കാനയിൽ തുടക്കം മുതലേ കോണ്‍ഗ്രസാണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ബിആര്‍എസ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ്.

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 11:36 AM IST
  • 119 സീറ്റുകളിലേക്കാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടന്നത്
  • 60 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്
  • വോട്ടെണ്ണലിന്റെ തുടക്കം മുതലേ കോൺ​ഗ്രസ് വ്യക്തമായ ലീഡ് നേടിയാണ് മുന്നേറുന്നത്
Telangana Assembly Election: തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; കേവല ഭൂരിപക്ഷവും കടന്ന് കോൺ​ഗ്രസ് ലീഡ്

ഹൈദരാബാദ്: ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ തെലങ്കാനയിൽ കോൺ​ഗ്രസ് തിരിച്ചുവരവ് നടത്തുന്നു. തെലങ്കാനയില്‍ എക്‌സിറ്റ്‌പോള്‍ പ്രവചനം പോലെ ആദ്യഘട്ട ഫലസൂചനകളില്‍ നിന്ന് ഒരു അട്ടിമറി സാധ്യത കാണാൻ സാധിക്കുന്നുണ്ട്. തെലങ്കാനയിൽ തുടക്കം മുതലേ കോണ്‍ഗ്രസാണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ബിആര്‍എസ് രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ്.

119 സീറ്റുകളിലേക്കാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടന്നത്. 60 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണലിന്റെ തുടക്കം മുതലേ കോൺ​ഗ്രസ് വ്യക്തമായ ലീഡ് നേടിയാണ് മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് മുകളിലാണ് കോൺ​ഗ്രസ് ലീഡ് നിലനിർത്തുന്നത്. ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാന മുഖ്യമന്ത്രിയും ബിആ‌ർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റുകളിലും പിന്നിലാണെന്നാണ് സൂചന.

ALSO READ: ജനങ്ങള്‍ മോദിക്കൊപ്പം, മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തും; ജ്യോതിരാദിത്യ സിന്ധ്യ

അതേസമയം, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാരെ പണം കൊടുത്ത് വാങ്ങിയുള്ള കുതിരക്കച്ചവടം തടയാനായി കോൺഗ്രസ് മുന്നൊരുക്കം തുടങ്ങി. വിജയിക്കുന്നവരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺ​​ഗ്രസ് ആഡംബര ബസുകൾ ഒരുക്കിക്കഴിഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റ് എ.ഐ.സി.സി നേതാക്കളും ക്യാമ്പ് ചെയ്യുന്ന ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിന് മുന്നിലാണ് ബസുകൾ തയ്യാറാക്കി നിർത്തിയിരിക്കുന്നത്.

തെലങ്കാനയിൽ വിജയിക്കുന്ന സ്ഥാനാർഥികളെ കോൺഗ്രസ് ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് തൂക്കുസഭയാണ് നിലവിൽ വരുന്നതെങ്കിൽ വിജയിക്കുന്ന സ്ഥാനാർഥികളെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റാനാണ് കോൺ​ഗ്രസ് നീക്കം. ഭരണകക്ഷിയായ ബിആർഎസ് എംഎൽഎമാരെ വിലയ്ക്കെടുക്കുന്നത് തടയാനാണ് കോൺ​ഗ്രസ് ശ്രമം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News