Teacher's Day 2022: ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച രാജ്യങ്ങള്‍ ഏതാണ്? ഇന്ത്യയുടെ സ്ഥാനം അറിയാം

ഇന്ന് രാജ്യം അദ്ധ്യാപക ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്‍റെ രണ്ടാമത്തെ രാഷ്ട്രപതിയും ആദ്യത്തെ ഉപ രാഷ്ട്രപതിയുമായിരുന്ന  ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്‍റെ  ജന്മദിനമായ സെപ്റ്റംബർ 5നാണ് രാജ്യം അദ്ധ്യാപക ദിനമായി ആചാരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 01:59 PM IST
  • മികച്ച വിദ്യാഭ്യാസ സമ്പ്രദായം, യൂണിവേഴ്സിറ്റി റാങ്കിംഗ്, പ്ലേസ്മെന്‍റ്, അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
Teacher's Day 2022: ഉന്നത വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച രാജ്യങ്ങള്‍ ഏതാണ്? ഇന്ത്യയുടെ സ്ഥാനം അറിയാം

Teacher's Day 2022: ഇന്ന് രാജ്യം അദ്ധ്യാപക ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിന്‍റെ രണ്ടാമത്തെ രാഷ്ട്രപതിയും ആദ്യത്തെ ഉപ രാഷ്ട്രപതിയുമായിരുന്ന  ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്‍റെ  ജന്മദിനമായ സെപ്റ്റംബർ 5നാണ് രാജ്യം അദ്ധ്യാപക ദിനമായി ആചാരിയ്ക്കുന്നത്.

രാജ്യത്തെ പരമോന്നത പദവികള്‍ അലങ്കരിച്ച അദ്ദേഹം ഒരു മികച്ച അദ്ധ്യാപകനും വാഗ്മിയുമായിരുന്നു. രാജ്യത്തിന്‍റെ  വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിൽ ഡോ സർവേപ്പള്ളി രാധാകൃഷ്ണൻ ഒരു പ്രധാന പങ്ക് വഹിച്ചു. 

Also Read:  Anand Mahindra's Pledge: കാറിന്‍റെ പിന്‍ സീറ്റില്‍ ഇരിയ്ക്കുമ്പോഴും സീറ്റ് ബെല്‍റ്റ് ധരിയ്ക്കുക, ആഹ്വാനം ചെയ്ത് ആനന്ദ് മഹീന്ദ്ര  

ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ ആയുധമാണ് വിദ്യാഭ്യാസം. അതുകൊണ്ടാണ്, വിദ്യാഭ്യാസ രംഗത്ത് മികവ പുലര്‍ത്തുന്നവര്‍ രാജ്യത്തും ലോകത്തും ഏറെ വിലമതിക്കപ്പെടുന്നത്.  പല വിദേശ രാജ്യങ്ങളിലും ഉന്നത പദവികള്‍ വഹിക്കുന്ന നിരവധി ഇന്ത്യക്കാര്‍ ഉണ്ട്.  എന്നാല്‍, ആഗോളതലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം എവിടെ?  ലോകത്ത് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണ്? ലോക രാജ്യങ്ങളില്‍ മികച്ച വിദ്യാഭ്യാസം  നല്‍കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള അറിവ് നിങ്ങള്‍ക്ക് ഒരു നേട്ടമായിരിയ്ക്കും...  

Also Read:  Teacher's Day 2022 | എസ് രാധാകൃഷ്ണൻ അന്ന് വിലക്കി; പക്ഷെ അധ്യാപകദിനം ആചരിക്കുക തന്നെ ചെയ്തു

മികച്ച വിദ്യാഭ്യാസ സമ്പ്രദായം, യൂണിവേഴ്സിറ്റി റാങ്കിംഗ്, പ്ലേസ്മെന്‍റ്,  അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങിയ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.  മികച്ച ഉന്നത വിദ്യഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ള 10 രാജ്യങ്ങളുടെ ഈ പട്ടിക നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും...    

1. അമേരിക്ക  (United States)
ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് നല്‍കുന്ന ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും  അദ്ധ്യാപകരും ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ ആകർഷിക്കുന്നു. രണ്ട് ദശലക്ഷത്തിലധികം കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ഹാർവാർഡ് യൂണിവേഴ്സിറ്റി, പെൻസിൽവാനിയ യൂണിവേഴ്സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി തുടങ്ങിയ അമേരിക്കയിലെ മികച്ച സർവകലാശാലകളാണ്.  

2. യു കെ (United Kingdom) 
മികച്ച വിദ്യാഭ്യാസം നല്‍കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് യു കെ (United Kingdim). ഇവിടെ വിദ്യാഭ്യാസ പുസ്തകങ്ങളേക്കാൾ കൂടുതൽ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, വെബിനാറുകൾ എന്നിവയിലൂടെ കുട്ടികളെ പഠിപ്പിക്കുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ഇംപീരിയൽ കോളേജ് ലണ്ടൻ, എഡിൻബർഗ് യൂണിവേഴ്സിറ്റി, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് (LSE) തുടങ്ങിയ ലോക പ്രശസ്തമായ യൂണിവേഴ്സിറ്റികൾ യുകെയിലുണ്ട്. 

3. ജർമ്മനി (Germany)
മികച്ച വിദ്യാഭ്യാസത്തിന് ജര്‍മ്മനി പേരുകേട്ടതാണ്. ഇവിടെ 2014-ൽ ദേശീയ  അന്താരാഷ്ട്ര  വിദ്യാർത്ഥികൾക്കുള്ള ഉയർന്ന ട്യൂഷന്‍ ഫീസ് നിർത്തലാക്കി. ട്യൂഷൻ ഫീസില്ലാതെ വിദ്യാഭ്യാസം നൽകുന്ന ഏക രാജ്യമാണ് ജര്‍മ്മനി. ഇംഗ്ലീഷ് സംസാരിക്കാത്ത മികച്ച വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ഒരു മികച്ച സ്ഥലമാണ്. നിരവധി സ്കോളർഷിപ്പ് ഓപ്ഷനുകളും ഇവിടെ ലഭ്യമാണ്. 

4. കാനഡ (Canada)
മികച്ച  വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബിരുദത്തോടൊപ്പം നിരവധി പാർട്ട് ടൈം കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്. ട്യൂഷൻ ഫീസ് കുറവായതിനാൽ പല രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെയെത്തുന്നു. ടൊറന്റോ യൂണിവേഴ്സിറ്റിയും ക്വീൻസ് യൂണിവേഴ്സിറ്റിയും പ്രശസ്തമാണ്.  

5. ഫ്രാന്‍സ്   (France)
യൂറോപ്പിലെ മൂന്നാമത്തെ ശക്തമായ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമായ ഫ്രാൻസിലും ട്യൂഷൻ ഫീസ് വളരെ കുറവാണ്. ബാക്കിയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ പഠനം അൽപ്പം ബുദ്ധിമുട്ടുള്ളതാണെങ്കിലും, ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ എല്ലാ വർഷവും ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറൽ ബിരുദങ്ങൾ നേടുന്നതിനായി ഇവിടെയെത്തുന്നു. മികച്ച തൊഴിൽ ഓപ്ഷനുകളും ഇവിടെ ലഭ്യമാണ്.  

6. സ്വിറ്റ്സർലൻഡ് (Switzerland)
ഈ രാജ്യം അതിന്‍റെ സൗന്ദര്യത്തോടൊപ്പം, മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിനും പേരുകേട്ടതാണ് സ്വിറ്റ്സർലൻഡ്. ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഈ രാജ്യത്ത് നിലവിലുണ്ട്.

7. ഓസ്‌ട്രേലിയ (Australia)
ടെക്‌നോളജി, ഇന്നൊവേഷൻ കോഴ്‌സുകൾക്കായി വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇവിടെ പ്രവേശനം നേടുന്നത്. UNSW സിഡ്‌നി, ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മെൽബൺ, യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി, യൂണിവേഴ്‌സിറ്റി ഓഫ് ക്വീൻസ്‌ലാൻഡ് തുടങ്ങി നിരവധി യൂണിവേഴ്‌സിറ്റികൾ ഇവിടെയുണ്ട്.  ഈ സര്‍വ്വകലാശാലകള്‍ മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നു. 

8. ജപ്പാൻ  (Japan) 
സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഈ രാജ്യം വളരെ മുന്നിലാണ് . അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇവിടെ സ്കോളർഷിപ്പ് സൗകര്യം നൽകുന്നു.  അതിനാൽതന്നെ വിദേശങ്ങളില്‍ നിന്നുള്ള  ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എല്ലാ വർഷവും ഇവിടെ പഠിക്കാൻ  എത്തുന്നു.  ടോക്കിയോ യൂണിവേഴ്സിറ്റി, ക്യോട്ടോ യൂണിവേഴ്സിറ്റി, ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഒസാക്ക യൂണിവേഴ്സിറ്റി, തോഹോകു യൂണിവേഴ്സിറ്റി എന്നിവ ലോക പ്രശസ്തമാണ്.  

9. സ്വീഡൻ (Sweden) 
ഗവേഷണം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് സ്വീഡന്‍. കരിയറിൽ മുന്നേറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഈ രാജ്യം  മികച്ച ഓപ്ഷനാണ്.  ഈ രാജ്യത്ത് 45-ലധികം സർവകലാശാലകളുണ്ട്. 

10. നെതർലാൻഡ്സ് (Netherlands)
നെതർലാൻഡ്സ് ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യമാണ്, എങ്കിലും വിദേശ വിദ്യാർത്ഥികൾക്കുള്ള കോഴ്‌സുകൾ ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരിക്കുന്നത്, അതിനാൽ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം നേടാനാകും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ട്യൂഷൻ ഫീസും കുറവാണ്, അതിനാൽതന്നെ പല രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി ഇവിടെയെത്തുന്നു. 

ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണ്. ഇന്ത്യ നിലവില്‍ 32-ാം  സ്ഥാനത്താണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News