ചെന്നൈ: കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവെച്ചു. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് സ്റ്റാലിന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു ബാലാജി. രാജി അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷമാണ്.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; DA വർധനവിന് പിന്നാലെ HRA യിലും വർധനവുണ്ടാകും!
കള്ളപ്പണക്കേസില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 13 നാണ് ബാലാജി അറസ്റ്റിലായത്. തുടർന്ന് പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരികയാണ്. ഇതിനിടയിൽ ബാലാജി മന്ത്രിയായി തുടരുന്നത് സംശുദ്ധ ഭരണസംവിധാനത്തിന് ചേര്‍ന്നതല്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വകുപ്പില്ലാ മന്ത്രി എന്നുപറയുന്നത് തന്നെ ഭരണഘടനയെ പരിഹസിക്കുന്ന ഏര്‍പ്പാടാണെന്നും മന്ത്രിസഭയില്‍ നിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Also Read: ഹനുമത് കൃപയാൽ ഇന്ന് ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ,നിങ്ങളും ഉണ്ടോ?
ബാലാജിയുടെ ജാമ്യഹര്‍ജി മദ്രാസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം രാജിവെച്ചത്. മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy