''ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു..''; ഹിന്ദിവാദത്തിന് പരിഹാസവുമായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി

അതേ സമയം ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് ഗവർണ്ണർ ആർ എൻ രവി ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ ആരുടയും മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ആരോപണങ്ങൾ അതേ സദസിൽ വെച്ച് തന്നെ തള്ളിക്കളഞ്ഞു.

Written by - Anuja Prasad | Edited by - Priyan RS | Last Updated : May 14, 2022, 06:51 PM IST
  • കോയമ്പത്തൂരിൽ ചെന്നാൽ ഹിന്ദി സംസാരിക്കുന്ന നിരവധി പേർ പാനീപൂരി വിൽക്കുന്നത് കാണാം.
  • ഗവർണ്ണർ ആർ എൻ രവി ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ ആരുടയും മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല എന്ന് പറഞ്ഞു.
  • സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഹിന്ദി നിർബന്ധിതമാക്കുന്നതിനെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ നടന്ന സംസ്ഥാനമാണ് തമിഴ്നാട്.
''ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു..''; ഹിന്ദിവാദത്തിന് പരിഹാസവുമായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി

ചെന്നൈ: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ ഉള്ളവരും ഹിന്ദി സംസാരിക്കണമെന്നും ഇംഗ്ലീഷ് സംസാരിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമത് ഷാ നടത്തിയ പ്രസ്താവന രാജ്യമൊട്ടാകെ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്  ഇപ്പോൾ  തമിഴ്നാട് വിദ്യാഭ്യാസമന്ത്രി കെ പൊൻമുടി  ഹിന്ദിയെ പരിഹസിച്ച് എത്തിയത്. ഹിന്ദി പഠിച്ചാൽ ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു, നിങ്ങൾക്ക് ജോലി  കിട്ടിയോ എന്നായിരുന്നു  പരിഹാസ രൂപേണ പൊൻമുടിയുടെ പ്രസ്താവന. 

കോയമ്പത്തൂരിൽ  ചെന്നാൽ  ഹിന്ദി സംസാരിക്കുന്ന നിരവധി പേർ പാനീപൂരി വിൽക്കുന്നത് കാണാം എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ഏത് ഭാഷയും പഠിക്കാനും സ്വതന്ത്ര്യമുണ്ടെന്നും  ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകൾക്ക്  സർക്കാ‌ർ എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Read Also: നിർമാണ ചിലവ് വർധിച്ചു; ടിവി, ഫ്രിഡ്ജ്, എസി എന്നിവയ്ക്കെല്ലാം വില ഉയരും

അതേ സമയം ചടങ്ങിൽ പങ്കെടുത്ത തമിഴ്നാട് ഗവർണ്ണർ ആർ എൻ രവി ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ ആരുടയും മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ട് ആരോപണങ്ങൾ അതേ സദസിൽ വെച്ച് തന്നെ തള്ളിക്കളഞ്ഞു. കഴിഞ്ഞ മാസം പാർലമന്ററി ഒഫീഷ്യൽ ലാങ്വേജ്  കമ്മിറ്റിയുടെ 37-ാം യോഗത്തിൽ സംസാരിക്കവേയായിരുന്നു കേന്ദ്രമന്ത്രി അമിത് ഷായുടെവിവാദ പ്രസ്താവന.

മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരൻമാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഭാഷയിലാവണമെന്നും രാജ്യത്തിന്റെ ഐക്യത്തിന് ഇത് വളരെ പ്രധാനമാണെന്നുമുള്ള പ്രസ്താവനയാണ് അമിത്ഷാ അന്ന് നടത്തിയത്. തുടർന്ന് അമിത് ഷായുടെ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

Read Also: AIIMS Delhi recruitment 2022: ഡൽഹി എയിംസിൽ അവസരം; 410 ഒഴിവുകൾ, ഉടൻ തന്നെ അപേക്ഷിക്കാം

സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ഹിന്ദി നിർബന്ധിതമാക്കുന്നതിനെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ നടന്ന സംസ്ഥാനമാണ് തമിഴ്നാട്.1937 ലാണ് ആദ്യത്തെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം തമിഴ്നാട്ടിൽ നടക്കുന്നത്.സി രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള ആദ്യ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാർ മദ്രാസ് പ്രസിഡൻസിയിലെ സ്ക്കൂളുകളിൽ ഹിന്ദി പഠിപ്പിക്കൽ ഏർ‌പ്പെടുത്തിയതിനെതിരെയായിരുന്നു ആദ്യ സമരം. 

പിന്നീടങ്ങോട്ട് ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ   നിരവധി വിദ്യാർഥി സമരങ്ങൾക്കും, പ്രക്ഷോഭങ്ങൾക്കും ഉപവാസങ്ങൾക്കുമെല്ലാം തമിഴ്നാട് സാക്ഷ്യം വഹിച്ചു.1940 ലാണ് ഫെബ്രുവരിയിൽ മദ്രാസിലെ ബ്രിട്ടീഷ് ഗവർണർ ലോർഡ് എർസ്കിൻ നിർബന്ധിതഹിന്ദി വിദ്യാഭ്യാസം പിൻവലിച്ചത്. 1965ൽ ഇതേ പ്രശ്നം വീണ്ടും പുറപ്പെട്ടപ്പോഴും 70 ഓളം പേർ കൊല്ലപ്പെട്ട കലാപത്തിനും കാരണമായി.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News