ലക്നൗ: ലോകത്തെ ഏറ്റവും വലിയ പ്രണയ സ്മാരകമായി കീര്‍ത്തികേട്ട താജ്മഹലിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ടൂറിസം ഭൂപടത്തില്‍ നിന്നും പുറത്താക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആറുമാസത്തെ ഭരണ ഭരണനേട്ടങ്ങള്‍ വിശദീകരിക്കാനായി പുറത്തിറക്കിയ ബുക്ക്ലെറ്റിലാണ് താജ്മഹലിനെ ഉള്‍പ്പെടുത്താഞ്ഞത്.
ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്പൂരിലെ ക്ഷേത്രമടക്കം ടൂറിസം കേന്ദ്രങ്ങളായി അടയാളപ്പെടുത്തിയ ബുക്ക്ലെറ്റ് ടൂറിസം മന്ത്രി റീത ബഹുഗുണയാണ് പുറത്തിറക്കിയത്.
താജ്മഹലിനെക്കുറിച്ച് ചില അവ്യക്തതകള്‍ തുടരുന്നതുകൊണ്ടാണ് ബുക്ക്ലെറ്റില്‍ ഉള്‍പ്പെടുത്താത്തത് എന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.
അതേസമയം, താജ്മഹലിനെ ഞങ്ങള്‍ വില കുറച്ച് കാണില്ലെന്നും, ഇവിടേക്കെത്തുന്ന സന്ദര്‍ശകരുടെ സൗകര്യത്തിനായി ആഗ്രയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും മന്ത്രി സിദ്ധാര്‍ത്ഥ നാഥ് പറഞ്ഞു.