തായ് വാനിലേക്കും ചൈനീസ് കടന്നുകയറ്റം; 47 ചൈനീസ് വിമാനങ്ങൾ തായ്‌വാൻ സമുദ്രാതിർത്തി മറികടന്നു

ഇന്നലെയും ഇന്നുമായി 47  ചൈനീസ് വിമാനങ്ങൾ തായ്‌വാൻ സമുദ്രാതിർത്തി മറികടന്നതായും തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.   

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 01:25 PM IST
  • 47 ചൈനീസ് വിമാനങ്ങൾ തായ്‌വാൻ സമുദ്രാതിർത്തി മറികടന്നു
  • 71 യുദ്ധവിമാനങ്ങളും ഏഴ് കപ്പലുകളും തായ്‌വാനിലേക്ക് അയച്ചു
തായ് വാനിലേക്കും ചൈനീസ് കടന്നുകയറ്റം; 47  ചൈനീസ് വിമാനങ്ങൾ തായ്‌വാൻ സമുദ്രാതിർത്തി മറികടന്നു

ഡൽഹി: തായ് വാനിലേക്കും ചൈനീസ് കടന്നുകയറ്റം. ചൈന 71 യുദ്ധവിമാനങ്ങളും ഏഴ് കപ്പലുകളും തായ്‌വാനിലേക്ക് അയച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. യുഎസ് വാർഷിക പ്രതിരോധ ചെലവ് ബില്ലിൽ തായ്‌വാനുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ചൈനയുടെ നടപടി. ഇന്നലെയും ഇന്നുമായി 47  ചൈനീസ് വിമാനങ്ങൾ തായ്‌വാൻ സമുദ്രാതിർത്തി മറികടന്നതായും തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ശനിയാഴ്ച പാസാക്കിയ യുഎസ് വാർഷിക പ്രതിരോധ ചെലവ് ബില്ലിൽ തായ്‌വാനുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുള്ള അമർഷത്തിന്റെ ഭാഗമായാണ് ചൈനയുടെ സൈനിക നീക്കം. തായ്‌വാനുമായുള്ള സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നുമായി ബന്ധപ്പെട്ടായിരുന്നു അമേരിക്കയുടെ ബില്ല്. 71 യുദ്ധവിമാനങ്ങളും ഏഴ് കപ്പലുകളും തായ്‌വാനിലേക്ക് ചൈന അയച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. 

പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് വക്താവ് ഷി യി പുറത്തിറക്കിയ പ്രസ്ഥാവനയിലും തായ്‌വാൻ സമുദ്രതിർത്തിക്ക് സമീപം സംയുക്ത യുദ്ധ പട്രോളിംഗും സംയുക്ത സ്‌ട്രൈക്ക് ഡ്രില്ലുകളും നടത്തിയതായി വ്യക്തമാക്കിയിരുന്നു. തായ്വാന് നേരെയുള്ള ചൈനീസ് കടന്നുകയറ്റവും പ്രകോപനവും ഏറെ നാളായി തുടരുന്നതാണ്. 

നേരത്തേ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് മറുപടിയായി ഓഗസ്റ്റിൽ ചൈന ലൈവ്-ഫയർ സൈനികാഭ്യാസം നടത്തിയിരുന്നു. അയൽരാജ്യങ്ങളോടുള്ള ചൈനയുടെ പ്രകോപനങ്ങൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News