Pegasus Spyware: കേന്ദ്രത്തിന് ഇന്ന് നിർണ്ണായകം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: പെഗാസസില്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ണായക ദിനം. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.   

Written by - Zee Malayalam News Desk | Last Updated : Aug 5, 2021, 08:52 AM IST
  • പെഗാസസിൽ കേന്ദ്രത്തിന് ഇന്ന് നിർണ്ണായകം
  • എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
  • ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
Pegasus Spyware: കേന്ദ്രത്തിന് ഇന്ന് നിർണ്ണായകം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: പെഗാസസില്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ണായക ദിനം. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 

കേസ് (Pegasus Case) പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ്.  മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരുടെ ഹര്‍ജികളും കോടതിക്ക് മുന്നിലുണ്ട്. 

Also Read: Pegasus row: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം വേണം, NDAയ്ക്ക് തലവേദനയായി JD(U)

ഈ എല്ലാ ഹര്‍ജികളും ഒന്നിച്ചാകും കോടതി (Supreme Court) പരിഗണിക്കുകയെന്നാണ് റിപ്പോർട്ട്. മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  

ഇന്നും പാര്‍ലമെന്റ് പെഗാസസ് (Pegasus Spyware) വിഷയത്തില്‍ സ്തംഭിക്കാനാണ് സാധ്യത. പ്രതിപക്ഷ തീരുമാനമനുസരിച്ച്  പെഗാസസില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകാനാണ് സാധ്യത.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News