New Delhi : പെഗാസസ് (Pegasus Spyware ) ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാമും ശശികുമാറും സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ പ്രൈവസി അവകാശങ്ങളിൽ സ്പൈവെയർ ഉപയോഗിച്ച് കടന്ന് കയറി എന്ന് ആരോപിച്ചാണ് ഇരുവരും സുപ്രീം കോടതിയിൽ ഹര്ജി നൽകിയിരിക്കുന്നത്.
പൗരന്റെ അവകാശങ്ങളെ ഹനിക്കുന്ന പ്രവർത്തിയായതിനാൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ഇരുവരുടെയും ആവശ്യം. ഇതിന് മുമ്പ് പെഗാസസ് (Pegasus Spyware) വിവാദത്തിൽ പശ്ചിമ ബംഗാൾ കോടതിയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുൻ സുപ്രീം കോടതി ജഡ്ജി കൂടിയായിരുന്ന ജഡ്ജി മദൻ ബി ലോകുറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം പ്രഖ്യാപിച്ചത്.
ALSO READ: Pegasus Spyware : എന്താണ് പെഗാസസ്? പെഗാസസ് സ്പൈവെയറിനെ കുറിച്ച് അറിയേണ്ടതെല്ലാം
ആഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണമാണ് പെഗാസസ് (Pegasus) എന്ന ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്. ഇസ്രയേലി സ്പൈവെയർ ആയ പെഗാസസ് ആഗോളതലത്തിൽ ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം ഈ സ്പൈവെയർ ചോർത്തിയത് മൂന്നൂറോളം ആളുകളുടെ വിവരങ്ങളാണ്. ഇതിൽ തന്നെ മോദി മന്ത്രിസഭയിലെ 2 മന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളും നിരവധി മാധ്യമ പ്രവർത്തകരും ഉൾപ്പെടും.
ഇസ്രയേലി കമ്പനിയായ എൻഎസ്ഒ (NSO) നിർമിച്ച് വിപണിയിൽ എത്തിച്ച സ്പൈവെയർ (Spyware) ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്‌ടോപിലോ കടന്ന് അതിലെ വിവരങ്ങൾ അനധികൃതമായി മറ്റൊരു സർവറിലേക്ക് മാറ്റും. ഈ വിവരങ്ങൾ ആഗോളതലത്തിൽ കൃത്യമായി പരിശോധിച്ച വിദേശ സർക്കാരുകൾക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇവ നിങ്ങളുടെ ചാറ്റുകളിൽ നിന്നും, കോണ്ടാക്ടുകളിൽ നിന്നും, ഡാറ്റ ബാക്കപ്പിൽ നിന്നുമൊക്കെ വിവരങ്ങൾ ശേഖരിക്കും. അത് നിങ്ങൾ സംസാരിക്കുന്നത് റെക്കോർഡ് ചെയ്യുകയും, കലണ്ടറിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയും, എസ്എംഎസ്, ഇമെയിലുകൾ എന്നിവയിലെ വിവരങ്ങൾ കൈമാറുകയും ചെയ്യും. ഈ സ്പൈവെയറുകൾ കണ്ടെത്തുന്നത് വരെ ഇവ നിയന്ത്രിക്കുന്ന സർവറിലേക്ക് വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...