Tata Sons: NCLT ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

രത്തൻ ടാറ്റയ്ക്കും ടാറ്റ സൺസിനും ആശ്വാസത്തിന് വകനല്‍കി സുപ്രീംകോടതി. 

Last Updated : Jan 10, 2020, 05:20 PM IST
  • സൈ​റ​സ് മി​സ്ത്രി​യെ ടാ​റ്റ സ​ണ്‍​സ് ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ച NCLAT ഉ​ത്ത​ര​വി​നാണ് സ്റ്റേ.
  • സൈ​റ​സ് മി​സ്ത്രിക്ക് സുപ്രീംകോടതി നോട്ടീസും നൽകി.
Tata Sons: NCLT ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: രത്തൻ ടാറ്റയ്ക്കും ടാറ്റ സൺസിനും ആശ്വാസത്തിന് വകനല്‍കി സുപ്രീംകോടതി. 

ടാറ്റാ സൺസ് നല്‍കിയ അപേക്ഷ പരിഗണിച്ച സുപ്രീംകോടതി, എൻ‌സി‌എഎല്‍‌ടി (NCLAT) ഉത്തരവ് സ്റ്റേ ചെയ്തു. സൈ​റ​സ് മി​സ്ത്രി​യെ ടാ​റ്റ സ​ണ്‍​സ് ചെ​യ​ര്‍​മാ​നാ​യി നി​യ​മി​ച്ച NCLAT ഉ​ത്ത​ര​വി​നാണ് സ്റ്റേ. സൈ​റ​സ് മി​സ്ത്രിക്ക് സുപ്രീംകോടതി നോട്ടീസും നൽകി. 

​സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡേ അദ്ധ്യക്ഷനായ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് NCLAT ഉത്തരവ് സ്റ്റേ ​ചെ​യ്ത​ത്. 

ടാ​റ്റ സ​ണ്‍​സും ര​ത്ത​ന്‍ ടാ​റ്റ​യുമാണ് ഹര്‍ജിയുമായി സു​പ്രീം​കോ​ട​തിയെ സമീപിച്ചത്. ടാ​റ്റ സ​ണ്‍​സ് ര​ണ്ട് ഗ്രൂ​പ്പു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന തെ​റ്റാ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് NCLAT ഉ​ത്ത​ര​വെ​ന്നാ​ണ് ര​ത്ത​ന്‍ ടാ​റ്റ സു​പ്രീംകോ​ട​തി​യി​ല്‍ അ​റി​യി​ച്ച​ത്. 

ടാ​റ്റ സ​ണ്‍​സ് പൊ​തു കമ്പനി​യി​ല്‍ നി​ന്ന് സ്വ​കാ​ര്യ കമ്പനി​യാ​ക്കി​യ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന ഉ​ത്ത​ര​വ് തി​രു​ത്ത​ണ​മെ​ന്ന ര​ജി​സ്ട്രാ​ര്‍ ഓ​ഫ് കമ്പ​നീ​സി​ന്‍റെ ആ​വ​ശ്യം ട്രൈ​ബ്യൂ​ണ​ല്‍ ത​ള്ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ടാ​റ്റ സ​ണ്‍​സും ര​ത്ത​ന്‍ ടാ​റ്റ​യും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അതേസമയം, ടാറ്റ സൺസ് ബോര്‍ഡിന്‍റെ 2016ലെ തീരുമാനത്തെയാണ് NCLAT അസാധുവാക്കിയത്. ആ തീരുമാനമനുസരിച്ച് സൈ​റ​സ് മി​സ്ത്രിയെ പുറത്താക്കുകയും ടാറ്റ ഇടക്കാല ചെയർമാനാവുകയും ചെയ്തിരുന്നു.

എന്നാല്‍, കഴിഞ്ഞ ഡിസംബര്‍ 18നാണ് സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് എക്സിക്യൂട്ടിവ് ചെയര്‍മാനായി NCLAT  പുന‍ര്‍നിയമിച്ചത്. ടാറ്റ സൺസിന് കനത്ത തിരിച്ചടി നൽകുന്നതായിരുന്നു ഈ നടപടി. ടാറ്റ സൺസ് തലപ്പത്ത് എൻ. ചന്ദ്രശേഖരനെ നിയമിച്ചത് നിയമപരമായി അല്ലെന്നായിരുന്നു NCLAT യുടെ നിലപാട്. സൈറസ് മി​സ്ത്രിയുൾപ്പെടെ NCLATയ്ക്ക് നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു വിധി.

തുടര്‍ന്നാണ് ഈ വിഷയത്തില്‍ രത്തൻ ടാറ്റയും ടാറ്റ സൺസും സുപ്രീംകോടതിയെ സമീപിക്കുന്നത്. 

Trending News