2000 സി.സിയ്ക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്​ട്രേഷൻ​ വിലക്ക്​ സുപ്രീംകോടതി റദ്ദാക്കി

2000 സിസിയില്‍ കൂടുതലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനും വില്‍പനയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി റദ്ദാക്കി. വായു മലിനീകരണത്തിന് പരിഹാരം കാണാന്‍ ഹരിത നികുതി എന്നപേരില്‍ അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് വാഹന രജിസ്‌ട്രേഷന്‍ വിലക്ക് സുപ്രീംകോടതി റദ്ദാക്കിയത്.ഹരിത ട്രിബ്യൂണലിന്‍റെ ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ടൊയോട്ട, മഹീന്ദ്ര, മെര്‍സിഡസ് തുടങ്ങിയ കമ്പനികളാണ് കോടതിയെ സമീപിച്ചത്. 

Last Updated : Aug 12, 2016, 05:22 PM IST
2000 സി.സിയ്ക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്​ട്രേഷൻ​ വിലക്ക്​ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: 2000 സിസിയില്‍ കൂടുതലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനും വില്‍പനയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി റദ്ദാക്കി. വായു മലിനീകരണത്തിന് പരിഹാരം കാണാന്‍ ഹരിത നികുതി എന്നപേരില്‍ അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് വാഹന രജിസ്‌ട്രേഷന്‍ വിലക്ക് സുപ്രീംകോടതി റദ്ദാക്കിയത്.ഹരിത ട്രിബ്യൂണലിന്‍റെ ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ടൊയോട്ട, മഹീന്ദ്ര, മെര്‍സിഡസ് തുടങ്ങിയ കമ്പനികളാണ് കോടതിയെ സമീപിച്ചത്. 

കഴിഞ്ഞ വര്‍ഷമാണ് 2000 സിസിയില്‍ കൂടുതലുള്ള വലിയ ഡീസല്‍ വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും സുപ്രീംകോടതി നിരോധിച്ചത്. ഇതിനെതിരെ വാഹന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.

Trending News