Demonetisation case: നോട്ട് നിരോധനം അംഗീകരിച്ച് സുപ്രീംകോടതി; എതിർത്തത് ഒരു ജഡ്ജ് മാത്രം

2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് സാധുതയുണ്ടെന്നും കേന്ദ്രസർക്കാർ നടപടി ആരംഭിച്ചതുകൊണ്ട് മാത്രം തീരുമാനങ്ങൾ എടുക്കുന്നതിൽ പിഴവ് വരുത്താനാകില്ലെന്നും ഭരണഘടനാ ബെഞ്ച്

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 01:21 PM IST
  • സർക്കാർ വിഞ്ജാപനത്തിലൂടെ നടപ്പാക്കേണ്ട കാര്യമല്ല നോട്ടുനിരോധനം എന്നായിരുന്നു നാഗരത്നയുടെ നിലപാട്
  • ആര്‍ബിഐ കേന്ദ്രസര്‍ക്കാർ ഹാജരാക്കിയ രേഖകള്‍ വ്യക്തമാക്കുന്നത് കേന്ദ്രസര്‍ക്കാരാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്നാണ്
Demonetisation case: നോട്ട് നിരോധനം അംഗീകരിച്ച് സുപ്രീംകോടതി; എതിർത്തത് ഒരു ജഡ്ജ് മാത്രം

കേന്ദ്ര സർക്കാരിൻറെ നോട്ട് നിരോധനം സുപ്രീംകോടതി അംഗീകരിച്ചു. നടപടി നിയമവിരുദ്ധമെന്ന് ബെഞ്ചിലെ ജസ്റ്റിസ് ബി.വി. നാഗരത്‌ന മാത്രമാണ് ചൂണ്ടിക്കാട്ടിയത്. ഭൂരിപക്ഷ വിധിയെ അഞ്ചംഗഭരണഘടനാ ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരും അനുകൂലിച്ചു. വിധിയോട് ശക്തമായി വിയോജിക്കുന്നതാണ് ജസ്റ്റിസ് നാഗരത്‌നയുടെ ഭിന്നവിധി.

1000, 500 കറൻസി നോട്ടുകൾ നിരോധിച്ചുകൊണ്ട് 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് സാധുതയുണ്ടെന്നും കേന്ദ്രസർക്കാർ നടപടി ആരംഭിച്ചതുകൊണ്ട് മാത്രം തീരുമാനങ്ങൾ എടുക്കുന്നതിൽ പിഴവ് വരുത്താനാകില്ലെന്നും ഭരണഘടനാ ബെഞ്ച് പറഞ്ഞു. എന്നാൽ സർക്കാർ വിഞ്ജാപനത്തിലൂടെ നടപ്പാക്കേണ്ട കാര്യമല്ല നോട്ടുനിരോധനം എന്നായിരുന്നു നാഗരത്നയുടെ നിലപാട്.

Also Read: വീണ്ടും തെരുവ് നായ ആക്രമണം; കൊല്ലത്ത് ആറ് പേർക്ക് പരിക്ക്

മറിച്ച്, പാര്‍ലമെന്റില്‍ ഒരു നിയമനിര്‍മാണത്തിലൂടെ നടപ്പാക്കേണ്ടതാണ്. ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും ഹാജരാക്കിയ രേഖകള്‍ വ്യക്തമാക്കുന്നത് കേന്ദ്രസര്‍ക്കാരാണ് നോട്ട് നിരോധനം നടപ്പാക്കിയത് എന്നാണ്. രേഖകളില്‍ ഉപയോഗിച്ചിരിക്കുന്ന 'കേന്ദ്ര സര്‍ക്കാർ താല്‍പര്യപ്രകാരം' എന്ന വാചകം വ്യക്തമാക്കുന്നത് റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണെന്നും ജസ്റ്റിസ് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു.

ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നോട്ടുനിരോധന ഹര്‍ജികളില്‍ അവധിക്ക് മുമ്പ് വാദം കേട്ടത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, ബി വി നാഗരത്‌ന, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കള്ളപ്പണം, ഭീകരവാദ ധനസഹായം, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നിവയ്ക്കെതിരെ പോരാടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് നോട്ട് നിരോധനം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News