തമിഴ്‌നാട്‌: ശ്രീലങ്കൻ സേന വീണ്ടും മത്സ്യത്തൊഴിലാളികളെ ആക്രമിച്ചു

ക​​​ച്ച​​​ത്തീ​​​വ് ദ്വീ​​​പി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടിരു​​​ന്ന 25,000 ത്തോളം വരുന്ന ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ശ്രീലങ്കൻ നാ​​​വി​​​ക​​​സേ​​​ന ആ​​​ക്ര​​​മി​​​ച്ചു. ബോ​​​ട്ടു​​​ക​​​ളും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ചു. ഇരുപതോളം മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​കളാണ് സേന നശിപ്പിച്ചത്. ഇന്നലെ രാത്രിയാണ്‌ സംഭവം നടന്നത്. പുലര്‍ച്ചെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​കള്‍ തീരത്തെത്തി.  

Last Updated : Sep 6, 2017, 10:14 AM IST
തമിഴ്‌നാട്‌: ശ്രീലങ്കൻ സേന വീണ്ടും മത്സ്യത്തൊഴിലാളികളെ ആക്രമിച്ചു

രാ​​​മ​​​നാ​​​ഥ​​​പു​​​രം: ക​​​ച്ച​​​ത്തീ​​​വ് ദ്വീ​​​പി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടിരു​​​ന്ന 25,000 ത്തോളം വരുന്ന ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ശ്രീലങ്കൻ നാ​​​വി​​​ക​​​സേ​​​ന ആ​​​ക്ര​​​മി​​​ച്ചു. ബോ​​​ട്ടു​​​ക​​​ളും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ചു. ഇരുപതോളം മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​കളാണ് സേന നശിപ്പിച്ചത്. ഇന്നലെ രാത്രിയാണ്‌ സംഭവം നടന്നത്. പുലര്‍ച്ചെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​കള്‍ തീരത്തെത്തി.  

സേനയുടെ ആക്രമണത്തില്‍ പ​​​ത്തു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ രാ​​​മ​​​നാ​​​ഥ​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.   

രാ​​​മേ​​​ശ്വ​​​ര​​​ത്തു​​​നി​​​ന്ന് മ​​​ത്സ്യ​​​ ബ​​​ന്ധ​​​ന​​​ത്തി​​​നാ​​​യി ക​​​ച്ച​​​ത്തീ​​​വി​​​ലെ​​​ത്തി​​​യ കാ​​​ൽ​​​ല​​​ക്ഷ​​​ത്തോ​​​ളം പേ​​​രെ​​​യാ​​​ണ് ല​​​ങ്ക​​​ൻ സേ​​​ന ഇ​​​ന്ന​​​ലെ ഭീ​​​ഷ​​​ണി​​പ്പെ​​​ടു​​​ത്തി മ​​​ട​​​ക്കി അ​​​യ​​​ച്ച​​​ത്. രാ​​​മ​​​നാ​​​ഥ​​​പു​​​രം, പു​​​തു​​​ക്കോ​​​ട്ട, കാ​​​ര​​​യ്ക്ക​​​ൽ, നാ​​​ഗ​​​പ​​​ട്ട​​​ണം, ക​​​ന്യാ​​​കു​​​മാ​​​രി, തി​​​രു​​​ന​​​ൽ​​​വേ​​​ലി, മ​​​ധു​​​ര, പു​​​തു​​​ച്ചേ​​​രി ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് ഇ​​​വ​​​ർ. 

അതേസമയം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് ത‌​ട​വി​ലാ​ക്കി​യ 80 ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക മോ​ചി​പ്പി​ച്ചു. ഇ​ന്ത്യ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന​യ്ക്ക് കൈ​മാ​റിയ ഇവര്‍ കാ​​​ര​​​യ്ക്ക​​​ൽ തു​​​റ​​​മു​​​ഖ​​​ത്ത് എത്തിച്ചേര്‍ന്നു. ഇവരില്‍ 48 പേര്‍ പുതുകോട്ടൈ ജില്ലയില്‍ നിന്നും 24 പേര്‍ രാമനാഥപുരത്തുനിന്നും 8 പേര്‍ നാഗപട്ടണം ജില്ലയില്‍ നിന്നുമുള്ളവരാണ്.  

Trending News