ന്യൂഡൽഹി: Bank of Baroda Government Schemes: കൊറോണ കാലത്തിനു ശേഷം ജീവിതത്തിന്റെ അസ്ഥിരതയിൽ ഇൻഷുറൻസിന്റെ പ്രാധാന്യം എന്താണെന്ന് ഇപ്പോൾ ആളുകൾക്ക് മനസ്സിലാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ ആളുകൾ മുമ്പത്തേക്കാൾ കൂടുതലായി ഇൻഷുറൻസ് പദ്ധതികളിൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വളരെ കുറഞ്ഞ തുകയ്ക്ക് ഇൻഷുറൻസ് സൗകര്യം എത്താനുള്ള കാര്യങ്ങൾ സർക്കാരും ചെയ്യുന്നുണ്ട്. അത്തരം സർക്കാർ പദ്ധതികളാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY). ഇത് നിങ്ങൾക്ക് 4 ലക്ഷം രൂപ വരെ പരിരക്ഷ നൽകുന്നു. അതിനാൽ ഈ പദ്ധതിയിൽ നിന്ന് നിങ്ങൾക്ക് എത്രത്തോളം പ്രയോജനം ലഭിക്കുമെന്ന് അറിയാം.
BOB 4 ലക്ഷം രൂപയുടെ ആനുകൂല്യം നൽകുന്നു (BOB is giving benefit of Rs 4 lakh)
ബാങ്ക് ഓഫ് ബറോഡ (BoB) ഉപഭോക്താക്കൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. സർക്കാരിന്റെ ഭാഗത്തു നിന്നും ഈ പ്രത്യേക പദ്ധതിയും, 4 ലക്ഷം രൂപയും പ്രയോജനപ്പെടുത്താൻ ഒരാൾ ഈ രണ്ട് പദ്ധതികളിലും നിക്ഷേപിക്കേണ്ടതുണ്ട്.
ആദ്യം പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), രണ്ടാമത് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY). ഈ രണ്ട് പദ്ധതികളിലും ചേർത്ത് പ്രതിവർഷം 342 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഇതിനർത്ഥം നിങ്ങൾക്ക് മാസത്തിൽ 28 രൂപ നിക്ഷേപിക്കണം.
Also Read: Special FD Scheme: SBI ഉൾപ്പെടെയുള്ള ഈ 4 വൻകിട ബാങ്കുകളിൽ Fixed Deposit ന് വൻ ഓഫർ
എസ്ബിഐ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും (SBI customers will get benefits)
ഇതിനുപുറമെ എസ്ബിഐ ഉപഭോക്താക്കൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തുകൊണ്ട് ഈ രണ്ട് പദ്ധതികളെക്കുറിച്ചും വിവരങ്ങൾ നൽകിയിട്ടുണ്ട്.
ഈ ട്വീറ്റിൽ എസ്‌ബിഐ പറഞ്ഞിട്ടുണ്ട്, 'നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇൻഷ്വർ ചെയ്യൂ, ആശങ്കകളില്ലാത്ത ജീവിതം നയിക്കൂ' എന്നാണ്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകളിൽ നിന്ന് ഓട്ടോ ഡെബിറ്റ് സൗകര്യം വഴി പ്രീമിയം കട്ട് ചെയ്യും. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി മാത്രമേ പദ്ധതിയിൽ ചേരാൻ വ്യക്തിക്ക് യോഗ്യതയുള്ളൂ.
Also Read: How To Get Rid Of Mice: എലിയെ വീട്ടിൽ നിന്നും ഓടിക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY)
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയുടെ കീഴിൽ, അപകടത്തിൽ ഇൻഷ്വർ ചെയ്ത വ്യക്തിയുടെ മരണം സംഭവിക്കുകയോ അല്ലെങ്കിൽ അയാൾക്ക് പൂർണ്ണമായും അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ 2 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.
ഈ സ്കീമിന് കീഴിൽ ഇൻഷ്വർ ചെയ്തയാൾക്ക് ഭാഗികമായി അംഗവൈകല്യം സംഭവിച്ചാൽ അയാൾക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഇതിൽ 18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും ഈ ഇൻഷുറൻസ് കവർ നേടാം. ഈ പ്ലാനിന്റെ വാർഷിക പ്രീമിയവും 12 രൂപ മാത്രമാണ്.
Also Read: Lakhimpur Kheri Violence: കർഷകരെ കാണാൻ ലഖിംപൂർ ഖേരിയിലേക്ക്പോയ പ്രിയങ്ക ഗാന്ധി അറസ്റ്റിൽ
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY)
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പ്രകാരം ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിക്ക് 2 ലക്ഷം രൂപ ലഭിക്കുന്നു എന്നത് ഈ സ്‌കീമിന്റെ പ്രത്യേകതയാണ്.
18 മുതൽ 50 വയസ്സുവരെയുള്ള ഏതൊരാൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ സ്കീമിനും നിങ്ങൾ 330 രൂപ വാർഷിക പ്രീമിയം അടയ്ക്കണം. ഇവ രണ്ടും ടേം ഇൻഷുറൻസ് പോളിസികളാണ് മാത്രമല്ല. ഈ ഇൻഷുറൻസ് ഒരു വർഷത്തേക്കാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...