സൊണാലി ഫോഗട്ടിന്റെ കൊലപാതകം;കൂടുതൽ അറസ്റ്റിന് സാധ്യത

ആഗസ്റ്റ് 23നാണ് ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവായ സൊണാലി ഫോഗട്ടിനെ ഗോവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Aug 29, 2022, 11:51 AM IST
  • 5 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്
  • ഇവരെ 10 ദിവസത്തേ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു
  • സഹോദരൻ റിങ്കു ധാക്കയാണ് പോലീസിൽ പരാതി നൽകിയത്
സൊണാലി ഫോഗട്ടിന്റെ കൊലപാതകം;കൂടുതൽ അറസ്റ്റിന് സാധ്യത

ഡൽഹി:നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റുകൾ. മയക്കുമരുന്ന് വിൽപ്പനക്കാരനായ രാമ മന്ദ്രേക്കറെയാണ് ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ആഗസ്റ്റ് 23നാണ് ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവായ സൊണാലി ഫോഗട്ടിനെ ഗോവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

.സൊണാലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 5 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സൊണാലിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആയിരുന്ന സുധീർ സാങ്‌വാൻ സഹായി സുഖ്‌വീന്ദർ സിംഗ്, സൊണാലി മരണപ്പെട്ട ഹോട്ടൽ ഉടമ, മയക്കുമരുന്ന് ഇടനിലക്കാരൻ എന്നിവരാണ് മുമ്പ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ 10 ദിവസത്തേ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികളായ സുധീറും സഹായി സുഖ്‌വീന്ദറും ചേർന്ന് സൊണാലിയെ ബലപ്രയോഗത്തിലൂടെ ലഹരി വസ്തുക്കൾ കഴിക്കാൻ പ്രേരിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ലഹരി നൽകിയ ശേഷം സുധീറും സുഖ്‌വീന്ദറും സൊണാലിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരൻ റിങ്കു ധാക്കയാണ് പോലീസിൽ പരാതി നൽകിയത്.സൊണാലിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ആഗസ്റ്റ് 23നാണ് ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവായ സൊണാലി ഫോഗട്ടിനെ ഗോവയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

Trending News