New Delhi : സിംഗു അതിർത്തിയിൽ (Singhu Border) കർഷക സമരം (Farmers Protest) നടക്കുന്ന സ്ഥലത്ത് ദലിത് വിഭാഗത്തിൽ പെട്ടയാളെ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് പേര് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് പരിഗണിച്ച സോനപത് കോടതിയാണ് (Sonapat Court) മൂന്ന് പേരെ ആറ് ദിവസത്തേക്ക് കസ്റ്റഡിയിലേക്ക് വിട്ടത്.
കേസിൽ പൊലീസിന് കീഴടങ്ങിയ നാരായൺ സിങ്, ഭഗ്വന്ത് സിങ്, ഗോവിന്ദ് സിങ് എന്നിവരെയാണ് കോടതി ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
ALSO READ : Singhu border murder| നീതി വേണമെന്ന് സിങ്കുവിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം, ഒരു നിഹാംങ്ക് അറസ്റ്റിൽ
#UPDATE | All three accused - Narayan Singh, Bhagwant Singh & Govind Preet Singh - in Singhu border incident sent to 6-day Police custody. They were produced before Sonipat Court today.
— ANI (@ANI) October 17, 2021
നിഹാങ്ക് വിഭാഗത്തിൽ പെട്ട മൂന്ന് പേരുടെയും അറസ്റ്റ് ഇന്നലെയായിരുന്നു രേഖപ്പെടുത്തിയത്. ഇന്നലെ ശനിയാഴ്ച പഞ്ചാബിൽ വെച്ചായിരുന്നു നാരായൺ സിങ് പൊലീസ് പിടിയിലാകുന്നത്. ബാക്കി രണ്ട് പേർ പൊലീസിന് കീഴടങ്ങുകയമായിരുന്നു. മാധ്യമങ്ങളെ കണ്ടതിന് ശേഷമായിരുന്നു ഇവർ പൊലീസിന് കീഴടങ്ങിയത്.
ALSO READ : Singhu border: സിംഗുവിൽ സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ
കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച സാറാബ്ജിത്ത് സിങ് എന്ന വ്യക്തിയായിരുന്നു കേസിൽ ആദ്യ പൊലീസിന്റെ പിടിയിലാകുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
കൊല്ലപ്പെട്ട സിഖ് ദലിതൻ ലഖ്ബീർ സിങിന്റെ മൃതദേഹം സ്വദേശമായ പഞ്ചാബിലെത്തിച്ച് സംസ്കരിച്ചു. കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് വൻ സുരക്ഷയാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട ആൾക്കുള്ള അന്ത്യകർമ്മങ്ങൾ ചെയ്ത് നൽകാൻ സിഖ് മതാചാര്യന്മാരും എത്തിയിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...