New Delhi: നിയമം റദ്ദാക്കി 7 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതേ വകുപ്പുകള്‍ ചുമത്തി കേസെടുക്കുന്നതായി സുപ്രീംകോടതി. ഈ വിഷയത്തില്‍ കേന്ദ്രത്തോട് വിശദീകരണം തേടി
2015ല്‍ റദ്ദാക്കിയ ഐടി. ആക്ടിലെ (IT Act) വിവാദ നിയമമായ സെക്ഷന്‍ 66 എ (66A) പ്രകാരം ഇപ്പോഴും കേസെടുക്കുന്നതായി കണ്ടെത്തിയ സുപ്രീംകോടതി (Supreme Court) സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.
നിയമം റദ്ദാക്കി നീണ്ട 7 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ നിയമത്തില്‍ കേസുകള്‍ എടുക്കുന്നുവെന്ന് കേള്‍ക്കുന്നത് അമ്പരപ്പിക്കുന്നതാണ് എന്നാണ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് നരിമാന്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ അത്യന്തം അപകടകരമാണ് എന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഈ വിഷയത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിയ്ക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ജസ്റ്റിസ് നരിമാന്‍, K M ജോസഫ്, BR ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഐ.ടി. നിയമത്തിലെ 66 എ പ്രകാരം പോലീസ് സ്റ്റേഷനുകളില്‍ കേസെടുക്കുന്നത് സംബന്ധിച്ച് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (People's Union for Civil Liberties) എന്ന എന്‍.ജി.ഒ നല്‍കിയ പരാതി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സെക്ഷന്‍ 66 എ റദ്ദാക്കിയ ശേഷവും 1,307 ഓളം പുതിയ കേസുകള്‍ ഈ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതില്‍ 570ഓളം കേസുകള്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. സെക്ഷന്‍ 66 എ പ്രകാരം കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു.
Also Read: Digital India, രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമെന്ന് Prime Minister Narendra Modi
സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപപരമായ പോസ്റ്റുകളിടുന്നവര്‍ക്കെതിരെ പോലീസിന് നേരിട്ട് കേസെടുക്കാന്‍ അനുവദിക്കുന്നതാണ് ഐ.ടി. ആക്ടിലെ 66 A. വകുപ്പനുസരിച്ച് 3 വര്‍ഷംവരെ ജയില്‍ ശിക്ഷയും ലഭിക്കാം. 2015ല്‍ ശ്രേയ സിംഗാള്‍ കേസിലാണ് 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...