ന്യൂഡൽഹി: അമേരിക്കൻ യുവതിയുടെ കണ്ണിൽ നിന്നും ശസ്ത്രക്രിയയിൽ നീക്കം ചെയ്തത് ജീവനുള്ള മൂന്ന് ഈച്ചകളെ. വലത് കൺപോളയിലുണ്ടായ അസ്വസ്ഥതയുമായാണ് യുവതി ഡൽഹി വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രിയിൽ എത്തുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി കണ്ണുകൾക്കിടയിൽ എന്തോ അനങ്ങുന്നതയാണ് അവർ പറഞ്ഞത്. പരിശോധനയിൽ കണ്ണുകളിൽ ഇൻഫെക്ഷൻ ഉണ്ടെന്നും,പ്രാണികൾ കുടുങ്ങിയതായും ഡോക്ടർമാർ കണ്ടെത്തി. യുവതിയുടെ വിദേശ യാത്ര ഹിസ്റ്ററിയിൽ അവർ ആമസോൺ കാടുകളിൽ സന്ദർശിച്ചിരുന്നതായും കണ്ടെത്തി. തുടർന്ന് വിശദമായ പരിശോധനയിൽ ഇതിന് കാരണം മയാസിസ് എന്ന് കണ്ടെത്തി.
എന്നാൽ പെട്ടെന്ന് ഇവയെ പുറത്തെടുക്കാനായില്ല. താത്കാലികാമായി ചില മരുന്നുകൾ നൽകി യുവതിയെ ഡിസ്ചാർജ് ചെയ്തു. തുടർന്ന് വിശദമായ പഠനങ്ങൾക്ക് ശേഷം ഡോ നരോല യാങ്കറിൻറെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി പ്രാണികളെ പുറത്തെടുക്കുകയായിരുന്നു. അനസ്ത്രേഷ്യ നൽകാതെ നടത്തിയ ശസ്ത്രക്രിയ നടന്നത് 15 മിനിട്ട് മാത്രം എടുത്താണ്.
കണ്ണുകളെ പിടികൂടുന്ന മയാസിസ്
ഈച്ചയോ അല്ലെങ്കിൽ അവയുടെ ലാർവയോ മൂലമുണ്ടാകുന്ന അണുബാധയാണ് മയാസിസ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് സാധാരണയായി ഇത് കാണാറുള്ളത്. ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് സാധാരണയായി അണുബാധ ഉണ്ടാകാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...