Chethana Raj Death: ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ടു, കന്നഡ നടി മരിച്ചു

കന്നഡ ടെലിവിഷന്‍ താരം  ചേതന രാജ്  അന്തരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പ്ലാസ്റ്റിക്  സർജറി പരാജയപ്പെട്ടതാണ് 21  കാരിയുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

Written by - Zee Malayalam News Desk | Last Updated : May 17, 2022, 12:56 PM IST
  • തിങ്കളാഴ്ച രാവിലെയാണ് നടി Fat-Free’ Plastic Surgery നടത്താനായി ആശുപത്രിയില്‍ എത്തിയത്
  • വൈകുന്നേരത്തോടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീർണതകൾ ഗുരുതരമായതോടെ മരണം സംഭവിക്കുകയായിരുന്നു
Chethana Raj Death: ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ടു, കന്നഡ നടി മരിച്ചു

Bengaluru: കന്നഡ ടെലിവിഷന്‍ താരം  ചേതന രാജ്  അന്തരിച്ചു. ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പ്ലാസ്റ്റിക്  സർജറി പരാജയപ്പെട്ടതാണ് 21  കാരിയുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച രാവിലെയാണ് നടി സര്‍ജറി നടത്താനായി ആശുപത്രിയില്‍ എത്തിയത്. ശരീരത്തില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യുന്ന ഫാറ്റ് ഫ്രീ പ്ലാസ്റ്റിക് സർജറിയാണ് (Fat-Free’ Plastic Surgery) നടത്തിയത്. എന്നാല്‍,  സര്‍ജറിയെ തുടര്‍ന്ന് ശ്വാസകോശത്തില്‍  വെള്ളം അടിഞ്ഞുകൂടാൻ തുടങ്ങിയതോടെ നടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.

തിങ്കളാഴ്ച  വൈകുന്നേരത്തോടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീർണതകൾ ഗുരുതരമായതോടെ  ഡോക്ടർമാരുടെ ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു.

Also Read:   Thrikkakara by poll: സഭയ്ക്ക് സ്ഥാനാര്‍ത്ഥിയില്ല, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം; ആലഞ്ചേരി

ചേതന രാജിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്ക് മാറ്റിയിരിയ്ക്കുകയാണ്.  പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  

റിപ്പോര്‍ട്ട് അനുസരിച്ച് മാതാപിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചേതന  പ്ലാസ്റ്റിക് സർജറി നടത്താനായി ആശുപത്രിയില്‍ എത്തിയത്. 

മകളുടെ അകാല മരണത്തിന് കാരണം ഡോക്ടര്‍മാരുടെ പിഴവാണ് എന്ന്  കുടുംബം ആരോപിച്ചു. കൂടാതെ,  ഡോക്ടറുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടിയുടെ മാതാപിതാക്കൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ ആശുപത്രി കമ്മിറ്റിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളില്‍ ചേതന അഭിനയിച്ചിട്ടുള്ള താരം കുടുംബ സദസുകള്‍ക്ക് പ്രിയങ്കരിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News