Shivamogga Youth Murder: ഇത് ഭീകരതയുടെ കേരള മോഡൽ..., പ്രതികരണവുമായി BJP നേതാവ് തേജസ്വി സൂര്യ

കർണാടകയിൽ വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്‍റെ ഫലമാണ് ഹര്‍ഷയുടെ കൊലപാതകമെന്ന്  BJP യുവജന വിഭാഗം തലവൻ തേജസ്വി സൂര്യ. ഹര്‍ഷയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 01:20 PM IST
  • കർണാടകയിൽ വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്‍റെ ഫലമാണ് ഹര്‍ഷയുടെ കൊലപാതകമെന്ന് BJP യുവജന വിഭാഗം തലവൻ തേജസ്വി സൂര്യ.
  • പി എഫ് ഐ, എസ് ഡി പി ഐ , സി എഫ് ഐ തുടങ്ങിയ സംഘടനകൾ കർണാടകയിലേക്കും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്ത ഭീകരതയുടെ കേരള മാതൃക
Shivamogga Youth Murder: ഇത് ഭീകരതയുടെ കേരള മോഡൽ..., പ്രതികരണവുമായി  BJP നേതാവ് തേജസ്വി സൂര്യ

Shivamogga: കർണാടകയിൽ വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്‍റെ ഫലമാണ് ഹര്‍ഷയുടെ കൊലപാതകമെന്ന്  BJP യുവജന വിഭാഗം തലവൻ തേജസ്വി സൂര്യ. ഹര്‍ഷയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

"ഭീകരതയുടെ കേരള മാതൃകയാണിത്,  പി എഫ് ഐ,  എസ് ഡി പി ഐ , സി എഫ് ഐ തുടങ്ങിയ സംഘടനകൾ കർണാടകയിലേക്കും രാജ്യത്തിന്‍റെ  മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്ത ഭീകരതയുടെ കേരള മാതൃക" തേജസ്വി സൂര്യ ശിവമോഗയിൽ പറഞ്ഞു. ഇത് വെറും കൊലപതകമായി പരിഗണിക്കാതെ പ്രതികൾക്കെതിരെ തീവ്രവാദ കുറ്റം (UAPA) ചുമത്തണമെന്നും  തേജസ്വി സൂര്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് അഭ്യർത്ഥിച്ചു.

Also Read: Hijab Controversy: ശിവമോഗയിൽ  തത്കാലം സമാധാനം,  ബുധനാഴ്ച വൈകീട്ട് ആറുവരെ കർഫ്യൂ തുടരും

ഞായറാഴ്ച രാത്രിയാണ്  ബജ്‌റംഗദള്‍  പ്രവര്‍ത്തകന്‍  ഹര്‍ഷ കുത്തേറ്റു മരിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌  ഇട്ടതാണ് കൊലപാതകത്തിന് കാരണമായത് എന്നാണ്  സൂചന.     

ഹര്‍ഷയുടെ കൊലപാതകം ശിവമോഗയിൽ  സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.  മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലയിൽ  144 പ്രഖ്യാപിച്ചിരുന്നു.  കൂടാതെ, ജില്ലയിലെ  സ്‌കൂളുകൾക്കും കോളേജുകൾക്കും  അവധി നല്‍കിയിരുന്നു.

Also Read: CPM Worker murder: 'രാഷ്ട്രീയ വൈരാ​ഗ്യം അക്രമത്തിലേക്ക് നയിച്ചു'; ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്

കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 6 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. 2 പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

കൊലപാതകവുമായി  ബന്ധപ്പെട്ട് മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, ആഷിഫുള്ള ഖാൻ, റെഹാൻ ഖാൻ, നെഹാൽ, അബ്ദുൾ അഫ്നാൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 വയസ്സുള്ള കാഷിഫ് ഒഴികെ എല്ലാവരും 20 നും 22 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെല്ലാം ശിവമോഗ സ്വദേശികളാണ്," പോലീസ്  സൂപ്രണ്ട്  ബിഎം ലക്ഷ്മി പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News