Malayali Taliban : "സംസാരിക്കട്ടെ" താലിബാൻ സംഘത്തിൽ മലയാളി സാന്നിധ്യം?, സംശയവുമായി ട്വിറ്ററിൽ വീഡിയോ പങ്കുവെച്ച് Shashi Tharoor

Shashi Tharoor twitter ൽ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന് സംശയവുമായി ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചു

Written by - Zee Malayalam News Desk | Last Updated : Aug 17, 2021, 12:07 PM IST
  • റമിസ് എന്ന ആളുടെ വീഡിയോയണ് തിരുവനന്തപുരം എംപി റീട്വീറ്റ് ചെയ്തിരിക്കുന്നത്.
  • വീഡിയോയിൽ സംസാരിക്കട്ടെ എന്ന് മലയാളം വാക്ക് കേൾക്കാൻ സാധിക്കുന്നണ്ട്.
  • ഒരാൾ ആ വാക്ക് ഉപയോഗിക്കുമ്പോൾ കൂടെയുള്ള ആൾക്കും ആ ഭാഷ അറിയേണ്ടിയിരിക്കുന്നത്.
  • ഇതുകൊണ്ടാണ് തരൂർ വീഡിയോയിൽ രണ്ട് മലയാളികളുടെ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെടുന്നത്
Malayali Taliban : "സംസാരിക്കട്ടെ" താലിബാൻ സംഘത്തിൽ മലയാളി സാന്നിധ്യം?, സംശയവുമായി ട്വിറ്ററിൽ വീഡിയോ പങ്കുവെച്ച് Shashi Tharoor

New Delhi ; സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുൽ ഇന്ന് ചർച്ചയാകുന്ന ഒരു വിഷയമാണ് അഫ്ഘാനിസ്ഥാനിൽ (Afghanistan) താലിബാൻ അധികാരം പിടിച്ചെടുത്തതും അതിന് ശേഷം ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങൾ. താലിബാൻ (Taliban) കാബൂൾ പിടിച്ചടക്കിയതോടെ കൂട്ടത്തോടെയാണ് ആയിരങ്ങൾ പാലയനം ചെയ്യുന്നത്. അതിനിടെയാണ് താലിബാൻ എന്ന് മുസ്ലീം തീവ്ര സംഘടനയുടെ മലയാളി സാന്നിധ്യം സംശയിക്കുന്ന വീഡിയോ തിരുവനന്തപുരം എംപി ശശി തരൂർ (Shashi Tharoor) തന്റെ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 

"ശബ്ദം കേട്ടിട്ട് കുറഞ്ഞത് രണ്ട് മലയാളി താലിബനികളുണ്ട്- വീഡിയോയുടെ എട്ടാം സക്കൻഡിൽ ഒരാൾ സംസാരിക്കട്ടെ എന്ന പറയുമ്പോൾ മറ്റൊരാൾക്ക് അത് മനസിലായിരിക്കണം" എന്ന് ട്വിറ്ററിൽ കുറിച്ചാണ് ശശി തരൂർ മറ്റൊരാളുടെ വീഡിയോ റിട്വീറ്റ് ചെയ്തിരിക്കുന്നത്. 

ALSO READ : Afghan Pictures: സർവ്വതും വിട്ടെറിഞ്ഞ് ജനം തെരുവുകളിലൂടെ,അഫ്ഗാനിലെ കൂട്ടപാലായനം-ചിത്രങ്ങൾ

താലിബാൻ വിഘടനവാദികൾ അഫ്ഘാന്റെ അതിർത്തി പ്രവേശിച്ച് ഏകദേശം ജയം ഉറപ്പിച്ച ഘട്ടത്തിൽ ഫോണിലൂടെ സന്തോഷം അറിയിക്കുന്ന വീഡിയോയിലാണ് തരൂർ താലിബാനിൽ മലയാളി സാന്നിധ്യം കണ്ടെത്തിയത്. റമിസ് എന്ന ആളുടെ വീഡിയോയണ് തിരുവനന്തപുരം എംപി റീട്വീറ്റ് ചെയ്തിരിക്കുന്നത്.

ALSO READ : Afghanistan Crisis: വിമാനത്താവളത്തിലേക്ക് ഇരച്ചുകയറി ജനക്കൂട്ടം, കാബൂൾ വിമാനത്താവളം അടച്ചു

വീഡിയോയിൽ സംസാരിക്കട്ടെ എന്ന് മലയാളം വാക്ക് കേൾക്കാൻ സാധിക്കുന്നണ്ട്. ഒരാൾ ആ വാക്ക് ഉപയോഗിക്കുമ്പോൾ കൂടെയുള്ള ആൾക്കും ആ ഭാഷ അറിയേണ്ടിയിരിക്കുന്നത്. ഇതുകൊണ്ടാണ് തരൂർ വീഡിയോയിൽ രണ്ട് മലയാളികളുടെ സാന്നിധ്യമുണ്ടെന്ന് അവകാശപ്പെടുന്നത്.

ഞായറാഴ്ച ഓഗസ്റ്റ് 15നാണ് താലിബാൻ കാബൂളിലേക്ക് പ്രവേശിച്ച് അഫ്ഘാനിസ്ഥാന്റെ ജനാധിപത്യ സർക്കാരിന്റെ കൈയ്യിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. താലിബാൻ കാബൂളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഉടൻ തന്നെ പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിടുകയും ചെയ്തു.

ALSO READ : Afghanistan-Taliban : അഫ്ഘാനിസ്ഥാൻ താലിബാന്റെ കീഴിലെത്തുമ്പോൾ ഇന്ത്യയെ എങ്ങനെ ബാധിക്കും? 

അതിനേ ശേഷം അതിദാരുണമായി സംഭവ വികാസങ്ങളാണ് അഫ്ഘാനിസ്ഥാനിൽ സംഭവിക്കുന്നത്. തീവ്ര മുസ്ലീം അടിസ്ഥാനത്തിൽ വിശ്വസിക്കുന്ന താലിബാന്റെ കീഴിൽ ജീവിക്കാൻ താൽപര്യമില്ലാതെ നിരവധി പേരാണ് കൂട്ടത്തോടെ പാലായനം ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News