Monkeypox In Delhi: ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചു

Monkeypox In Delhi: ഡല്‍ഹിയിലെ മങ്കിപോക്‌സ് ചികിത്സയ്ക്കുള്ള നോഡല്‍ ആശുപത്രിയായ എല്‍എന്‍ജെപി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിൽ രോഗിയെ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി രോഗിക്ക് കടുത്ത പനിയും ശരീരത്തില്‍ കുമിളകളുമുണ്ട്. ഇയാളുടെ രക്ത-സ്രവ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) അയച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 07:15 AM IST
  • ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ്‌
  • 35കാരനായ നൈജീരിയന്‍ പൗരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്
  • രോഗം സ്ഥിരീകരിച്ച ആൾ അടുത്തിടെ വിദേശയാത്ര നടത്തിയിട്ടില്ലയെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്
Monkeypox In Delhi: ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചു

ന്യൂഡൽഹി: Monkeypox In Delhi: രാജ്യതലസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഡൽഹിയിൽ താമസിക്കുന്ന 35കാരനായ  നൈജീരിയന്‍ പൗരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ച മങ്കിപോക്‌സ് കേസുകള്‍ രണ്ടെണ്ണമാകുകയും രാജ്യത്ത് റിപ്പോർട്ട് ചെയ്ത മങ്കിപോക്‌സ് രോഗബാധിതരുടെ എണ്ണം 6 ആകുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച ആൾ അടുത്തിടെ വിദേശയാത്ര നടത്തിയിട്ടില്ലയെന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ആദ്യ കേസിലും രോഗ കാരണം കണ്ടെത്താനായിട്ടില്ല. 

Also Read: Monkeypox: ഇന്ത്യയിലെ മങ്കിപോക്സ് കേസുകൾ യൂറോപ്പിലെ കേസുകളിൽ നിന്ന് വ്യത്യസ്തമെന്ന് ഐസിഎംആർ

ഡല്‍ഹിയിലെ മങ്കിപോക്‌സ് ചികിത്സയ്ക്കുള്ള നോഡല്‍ ആശുപത്രിയായ എല്‍എന്‍ജെപി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിൽ രോഗിയെ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി രോഗിക്ക് കടുത്ത പനിയും ശരീരത്തില്‍ കുമിളകളുമുണ്ട്. ഇയാളുടെ രക്ത-സ്രവ സാമ്പിളുകള്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ആഫ്രിക്കന്‍ വംശജരായ രണ്ടു പേരെകൂടി എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് എത്തുന്ന രോഗങ്ങളിലൊന്നാണ് മങ്കിപോക്‌സ്. രോഗബാധയുള്ള മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കം രോഗം മനുഷ്യരിലേക്കെത്തിക്കും. 

Also Read: Kerala Monkeypox Death : തൃശൂരിലെ യുവാവിന്റെ മരണകാരണം മങ്കിപോക്സ് തന്നെ; രാജ്യത്തെ ആദ്യ വാനരവസൂരി മരണം

രോഗം ബാധിച്ച മൃഗങ്ങളുടെ ശ്രവങ്ങളുമായി നേരിട്ട് ഇടപെടാനുള്ള സാഹചര്യമോ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം കഴിക്കുന്നതു വഴിയോ വൈറസ് മനുഷ്യരിലേക്കെത്താം. വെസ്റ്റ് ആഫ്രിക്ക, സെൻട്രൽ ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്ന കുരങ്ങുകൾ, അണ്ണാൻ, ചിലയിനം എലികൾ തുടങ്ങിയവയിലെല്ലാം കുരങ്ങുപനിയ്ക്ക് കാരണമാകുന്ന ഓർത്തോപോക്സ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.  മങ്കിപോക്‌സിന്റെ പ്രാഥമിക ലക്ഷണങ്ങളിൽ പനി, തലവേദന, ശരീര വേദന എന്നിവയൊക്കെയുണ്ട്. അതേസമയം വൈറസ് ശരീരത്തിലെത്തി ഒരാഴ്ചയ്ക്കകം ചർമ്മത്തിൽ ചിക്കൻ പോക്സിനു സമാനമായ രീതിയിൽ ചെറിയ കുമിളകൾ രൂപപ്പെടും. ഈ കുമിളകൾ ഉണ്ടാകുന്ന സ്ഥലത്ത് കടുത്ത വേദനയും ചൊറിച്ചിലുമുണ്ടാകും. 

Also Read: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും! 

 

നിലവിലെ സാഹചര്യത്തിൽ ശരീരത്ത് കുമിളകൾ കണ്ടാൽ അത് കുരങ്ങുപനിയുടെ ലക്ഷണമായി കണക്കാക്കാമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മങ്കിപോക്‌സ് ലക്ഷണങ്ങൾ മീസിൽസ്, ചിക്കൻ പോക്സ്, സിഫിലിസ് എന്നീ രോഗങ്ങളുടെ ലക്ഷണങ്ങൾക്ക് സമാനമാണ്. അതുകൊണ്ടുതന്നെ ഈ ലക്ഷണങ്ങൾ കണക്കാക്കി രോഗം തിരിച്ചറിയാൻ പ്രയാസമാണെന്നുള്ള പ്രതിബന്ധവും നിലനിൽക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News