SBI Clerk Mains results 2020: എസ്ബിഐ ക്ലാര്‍ക്ക് 2020 മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് ഫലം പ്രഖ്യാപിച്ചത്. SBIയുടെ ഔദ്യോഗിക വെബ്‌സൈറ്റായ SBI at sbi.co.in ല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് റിസള്‍ട്ട് ലഭ്യമാകും.
പരീക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ എസ്ബിഐയുടെ (SBI) ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in ല്‍ ലഭ്യമാകും.
ഒക്ടോബര്‍ 31നാണ് SBI ക്ലാര്‍ക്ക്/ ജൂണിയര്‍ അസോസിയേറ്റ് മെയിന്‍ പരീക്ഷ നടത്തിയത്. ക്ലറിക്കല്‍ തസ്തിക യിലേക്കുള്ള തിരഞ്ഞെടുപ്പിന് അഭിമുഖമുണ്ടായിരിക്കില്ല. എന്നാല്‍ അപേക്ഷിച്ചിരിക്കുന്ന മേഖലയിലെ തദ്ദേശ ഭാഷ ഉദ്യോഗാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണം.
8000 ഒഴിവുകളിലേക്കാണ് SBI ക്ലാര്‍ക്ക് പരീക്ഷ നടത്തിയത്. ഇതില്‍ 7870 ഒഴിവുകള്‍ റെഗുലറും 130 എണ്ണം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ നികത്തുന്ന ഒഴിവുകളുമാണ്. ഫലം പ്രഖ്യാപിച്ചയുടന്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷന് വിളിക്കും.
Also read: PF അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയണോ? ഈ നമ്പറിൽ മിസ് കോൾ ചെയ്യൂ..
2020 ജനുവരിയിലാണ് എസ്.ബി.ഐ ക്ലാര്‍ക്ക് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഫെബ്രുവരി 22,29, മാര്‍ച്ച് 1,8 തീയതികളിലായി പ്രിലിമിനറി പരീക്ഷ നടന്നു. ലോക്ക്ഡൗണ്‍ മൂലം പ്രിലിമിനറി പരീക്ഷയുടെ ഫലവും മെയിന്‍ പരീക്ഷയുടെ തീയതി പ്രഖ്യാപനവും നീണ്ടു പോവുകയായിരുന്നു.
SBI Clerk Mains results 2020 എങ്ങിനെ റിസള്‍ട്ട് പരിശോധിക്കാം
1. സ്ഥാനാർത്ഥികൾ SBIയുടെ site ഔദ്യോഗിക സൈറ്റ് sbi.co.in അല്ലെങ്കിൽ sbi.co.in/careers sbi.co.in/careers സന്ദർശിക്കുക
2. ഹോം പേജിൽ ലഭ്യമായ SBI Clerk Mains results 2020 ലിങ്കിൽ ക്ലിക്കുചെയ്യുക.
3. ഒരു പുതിയ പേജ് തുറക്കും. അവിടെ ഉദ്യോഗാര്‍ഥികള്‍ക്ക് log in വിവരങ്ങള്‍ നല്‍കണം
4. ഫലങ്ങൾ സ്ക്രീനിൽ ദൃശ്യമാകും.
5. നിങ്ങളുടെ ഫലം പരിശോധിച്ച് ഡ download ൺലോഡ് ചെയ്യുക.
6. കൂടുതൽ ആവശ്യങ്ങൾക്കായി റിസള്‍ട്ടിന്‍റെ കോപ്പി സൂക്ഷിക്കുക