കവരത്തി: ലക്ഷദ്വീപ് (Lakshadweep) അഡ്മിനിസ്ട്രേറ്ററുടെ (Administrator) ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി സേവ് ലക്ഷദ്വീപ് ഫോറം. ജൂൺ ഏഴിന് 12 മണിക്കൂർ ജനകീയ നിരാഹാര സമരം നടത്തും. സമരത്തിന് പുറമെ നിയമനടപടികളുമായി മുന്നോട്ട് പോകും. ഹൈക്കോടതിയിൽ നിയമപോരാട്ടം തുടരാനും കൊച്ചിയിൽ ചേർന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ യോഗത്തിൽ തീരുമാനമായി.
അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണപരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ജൂൺ ഏഴിന് സേവ് ലക്ഷദ്വീപ് ഫോറം (Save lakshadweep forum) നിരാഹാര സമരം നടത്തുന്നത്. സമരത്തിൽ മുഴുവൻ ദ്വീപ് നിവാസികളെയും പങ്കെടുപ്പിക്കും. ഇതിനായി ഓരോ ദ്വീപുകൾ കേന്ദ്രീകരിച്ചും കമ്മിറ്റികൾ രൂപീകരിക്കും. ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തിലായിരിക്കും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ കമ്മിറ്റികൾക്ക് രൂപം നൽകുക.
അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ മുഴുവൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് (Protest) നീങ്ങുമെന്നും സേവ് ലക്ഷദ്വീപ് ഫോറം വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുന്നത് വരെ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരും. ഇതിനായി നിയമവിദഗ്ധർ അടങ്ങിയ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടന്നും സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ പറഞ്ഞു.
അതേസമയം, ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടത് മുന്നണി ഇന്ന് പ്രതിഷേധ സമരം നടത്തും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളിൽ നിന്ന് പിൻതിരിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...