Satyendar Jain Gets Bail: സത്യേന്ദർ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി, ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് വിധി

Satyendar Jain Gets Interim Bail: കഴിഞ്ഞ വർഷം മെയ് മുതൽ തിഹാർ ജയിലിൽ കഴിയുന്ന മുൻ ഡൽഹി ആരോഗ്യമന്ത്രി ഏറെ ക്ഷീണിതനാണ് എന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് വീണതിനെതുടര്‍ന്ന്  നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : May 26, 2023, 01:09 PM IST
  • നിബന്ധനകളോടെയാണ് സുപ്രീം കോടതി സത്യേന്ദർ ജെയിന് ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്‌. ആരോഗ്യപരമായ കാരണങ്ങള്‍ കണക്കിലെടുത്താണ് ഇടക്കാല ജാമ്യം.
Satyendar Jain Gets Bail: സത്യേന്ദർ ജെയിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി, ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് വിധി

Satyendar Jain Gets Interim Bail: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രിയുമായിരുന്ന സത്യേന്ദർ ജെയിന്  സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.  ആരോഗ്യപരമായ കാരണങ്ങള്‍ കണക്കിലെടുത്താണ് ഇടക്കാല ജാമ്യം. 

നിബന്ധനകളോടെയാണ് സുപ്രീം കോടതി സത്യേന്ദർ ജെയിന് ആറാഴ്ചത്തെ ഇടക്കാല ജാമ്യം  അനുവദിച്ചിരിയ്ക്കുന്നത്‌. അനുമതിയില്ലാതെ ഡൽഹിയിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ഒരു പ്രസ്താവനയും നടത്തരുത് എന്നിങ്ങനെയുള്ള ചില നിബന്ധനകളും സുപ്രീം കോടതി മുന്നോട്ടു വച്ചിട്ടുണ്ട്.

Also Read:  Satyendar Jain: ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിൻ ആശുപത്രിയിൽ, തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതായി റിപ്പോര്‍ട്ട്

കഴിഞ്ഞ വർഷം മെയ് മുതൽ തിഹാർ ജയിലിൽ കഴിയുന്ന മുൻ ഡൽഹി ആരോഗ്യമന്ത്രി ഏറെ ക്ഷീണിതനാണ് എന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പ് വീണതിനെതുടര്‍ന്ന്  നട്ടെല്ലിന് ക്ഷതം സംഭവിച്ചിരുന്നു. അടുത്തിടെ അദ്ദേഹത്തെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. ആ സമയത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരുന്നു. 

Also Read:   Horoscope Today, May 26: ഇടവം രാശിക്കാര്‍ വഞ്ചിക്കപ്പെടാം, മിഥുനം രാശിക്കാര്‍ക്ക് പ്രണയ സാഫല്യം, ഇന്നത്തെ നക്ഷത്രഫലം അറിയാം 
 
കഴിഞ്ഞ ദിവസം ശുചിമുറിയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ആദ്യം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുകയും ഓക്സിജൻ സപ്പോർട്ട് നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ശ്വാസതടസ്സത്തെ തുടർന്ന് അദ്ദേഹത്തെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു

കഴിഞ്ഞ വർഷം മെയ്‌ മാസത്തില്‍ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തതുമുതൽ ജെയിൻ ജയിലിലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News