Akhilesh Yadav Birthday: തക്കാളി പോലുള്ള കേക്ക്!! മധുരപലഹാരങ്ങൾക്ക് പകരം തക്കാളി, അഖിലേഷ് യാദവിന്‍റെ ജന്മദിനം ആഘോഷിച്ചത് ഇങ്ങനെ

Akhilesh Yadav Birthday:  ഇത്തവണ സമാജ് വാദി പ്രവര്‍ത്തകര്‍  തക്കാളി പോലുള്ള കേക്ക് ആണ് നേതാവിന്‍റെ ജന്മദിനത്തില്‍ മുറിച്ചത്. കൂടാതെ, മധുരപലഹാരങ്ങൾക്ക് പകരമായി എല്ലാവര്‍ക്കും തക്കാളി വിതരണം ചെയ്യുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 11:15 PM IST
  • ഇത്തവണ സമാജ് വാദി പ്രവര്‍ത്തകര്‍ തക്കാളി പോലുള്ള കേക്ക് ആണ് നേതാവിന്‍റെ ജന്മദിനത്തില്‍ മുറിച്ചത്. കൂടാതെ, മധുരപലഹാരങ്ങൾക്ക് പകരമായി എല്ലാവര്‍ക്കും തക്കാളി വിതരണം ചെയ്യുകയും ചെയ്തു.
Akhilesh Yadav Birthday: തക്കാളി പോലുള്ള കേക്ക്!! മധുരപലഹാരങ്ങൾക്ക് പകരം തക്കാളി, അഖിലേഷ് യാദവിന്‍റെ ജന്മദിനം ആഘോഷിച്ചത് ഇങ്ങനെ

Akhilesh Yadav Birthday: വാരണാസിയിൽ, സമാജ് വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ  50-ാം ജന്മദിനം ഏറെ വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ച് പ്രവര്‍ത്തകര്‍...!! 

ഇത്തവണ സമാജ് വാദി പ്രവര്‍ത്തകര്‍  തക്കാളി പോലുള്ള കേക്ക് ആണ് നേതാവിന്‍റെ ജന്മദിനത്തില്‍ മുറിച്ചത്. കൂടാതെ, മധുരപലഹാരങ്ങൾക്ക് പകരമായി എല്ലാവര്‍ക്കും തക്കാളി വിതരണം ചെയ്യുകയും ചെയ്തു. 

Also Read:  Uniform Civil Code: ഏകീകൃത സിവില്‍ കോഡില്‍ നിലപാട് വ്യക്തമാക്കി ബിജെപിയുടെ മേഘാലയ സഖ്യകക്ഷി NPP

തക്കാളിയടക്കം പച്ചക്കറികളുടെ  വിലക്കയറ്റം ശ്രദ്ധയിൽപ്പെടുത്താനാണ് പ്രവര്‍ത്തകര്‍ ആളുകൾക്ക്  തക്കാളി വിതരണം ചെയ്തത്.  മധുരപലഹാരങ്ങൾ വിതരണം ചെയ്യാമായിരുന്നു, എന്നാൽ മധുരപലഹാരങ്ങൾക്കും വില കൂടി, പരിപാടി സംഘടിപ്പിച്ച പാർട്ടി പ്രവർത്തകൻ പറഞ്ഞു. 

“ഞങ്ങൾ എല്‍ വര്‍ഷവും ഞങ്ങളുടെ നേതാവിന്‍റെ ജന്മദിനം ആഘോഷിക്കുന്നു. എന്നാൽ ഇത്തവണ വിലക്കയറ്റം അതിന്‍റെ ഉച്ചസ്ഥായിയിലാണ്. നമുക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യാമായിരുന്നു, പക്ഷേ മധുരപലഹാരങ്ങൾക്കും വില കൂടിയിട്ടുണ്ട്. തക്കാളിക്ക് കിലോയ്ക്ക് 120 രൂപയാണ് വില" പാർട്ടി പ്രവർത്തകൻ പറഞ്ഞു. 

സമാജ് വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ  ജന്മദിനത്തില്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബഹുജൻ സമാജ് പാർട്ടി (BSP) അദ്ധ്യക്ഷ മായാവതിയും അഖിലേഷ് യാദവിന് ജന്മദിനാശംസകൾ നേർന്നു. 

നാല് തവണ ലോക്‌സഭാംഗമായിട്ടുള്ള അഖിലേഷ് യാദവ് നിലവിൽ ഉത്തർപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. 2012 മുതൽ 2017 വരെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2012 മുതൽ 2018 വരെ  ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News