ന്യൂഡൽഹി: റെയിൽവേ റിസർവ്വേഷൻ ബോർഡിൻറെ ഗ്രൂപ്പ്-ഡി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു.സ്റ്റേജ് 4 CBT (Computer Based Test) പരീക്ഷയ്ക്കുള്ള തീയ്യതികളാണിത്.പരീക്ഷ സെപ്റ്റംബർ 19 മുതൽ ആരംഭിക്കും. ബോർഡ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് rrbcdg.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ ഷെഡ്യൂൾ സന്ദർശിച്ച് പരിശോധിക്കാം.
വിജയകരമായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് RRB ഗ്രൂപ്പ് D 2022 ഫേസ് 4 പരീക്ഷയ്ക്കുള്ള കോൾ ലെറ്ററുകൾ പരീക്ഷാ തീയതിക്ക് നാല് ദിവസം മുമ്പ് ലഭിക്കും. ബോർഡ് പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം “പരീക്ഷാ നഗരവും തീയതിയും എല്ലാ RRB-കളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകളിൽ 12.09 ന് 11:00 മണിക്ക് ലഭ്യമാകും. 18:00-ഓടെ ലൈവ് ആക്കും.
കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാൻ
ഘട്ടം 1- കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യുന്നതിന്, RRB യുടെ ഔദ്യോഗിക വെബ്സൈറ്റായ rrbcgd.gov.in സന്ദർശിക്കുക.
ഘട്ടം 2- രണ്ടാം ഘട്ടത്തിൽ വെബ്‌സൈറ്റിന്റെ ഹോം പേജിൽ അഡ്മിറ്റ് കാർഡ് ലിങ്ക് നോക്കുക.
ഘട്ടം 3- അതിന് ശേഷം ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും നൽകുക.
ഘട്ടം 4- ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ RRB ഗ്രൂപ്പ് ഡി കോൾ ലെറ്റർ സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഘട്ടം 5 അവസാനം കോൾ ലെറ്റർ ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി പ്രിന്റ് ഔട്ട് എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...