Accident: ബസ്സും ഡീസൽ കയറ്റി വന്ന വാഹനവും കൂട്ടിയിടിച്ച് അപകടം; 18 പേർക്ക് ദാരുണാന്ത്യം

Accident at Punjab Pakisthan province:  പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 

Written by - Zee Malayalam News Desk | Last Updated : Aug 20, 2023, 01:52 PM IST
  • ഡീസൽ ഡ്രമ്മുമായി പോവുകയായിരുന്ന പിക്കപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു.
  • പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Accident: ബസ്സും ഡീസൽ കയറ്റി വന്ന വാഹനവും കൂട്ടിയിടിച്ച് അപകടം; 18 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസും ഡീസൽ ഡ്രമ്മും കയറ്റി വന്ന വാഹനവുമായി കൂട്ടിയിടിച്ച് 18 യാത്രക്കാർക്ക് ദാരുണാന്ത്യം. അപകടത്തിൽ 16ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കറാച്ചിയിൽ നിന്ന് ഇസ്ലാമാബാദിലേക്ക് 40 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. ലാഹോറിൽ നിന്ന് 140 കിലോമീറ്റർ അകലെ ഫൈസലാബാദ് മോട്ടോർവേയിലെ പിണ്ടി ബട്ടിയാൻ ഏരിയയ്ക്ക് സമീപം ഞായറാഴ്ച പുലർച്ചെ 4:30 ഓടെയാണ് അപകടം. ഡീസൽ ഡ്രമ്മുമായി പോവുകയായിരുന്ന പിക്കപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു .

ഇതേത്തുടർന്ന് ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ നിരവധി സ്ത്രീകളും കുട്ടികളും മരിച്ചതായി ജില്ലാ പോലീസ് ഓഫീസർ (ഡിപിഒ) ഫഹദ് പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഏതാനും യാത്രക്കാർ ബസിൽ നിന്ന് ചാടി ‍ രക്ഷപ്പെടുകയായിരുന്നു. രണ്ട് വാഹനങ്ങൾക്കും തീപിടിച്ചതിനാൽ മറ്റുള്ളവർക്ക് ഇറങ്ങാൻ അവസരം ലഭിച്ചില്ലെന്നും രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരും സംഭവത്തിൽ മരിച്ചതായും ഐജി ഖവാജ പറഞ്ഞു.   

ALSO READ: ഡീ-ബൂസ്റ്റിംഗ് വിജയകരം; ഇനി എല്ലാ കണ്ണും, ചന്ദ്രയാനിൽ

അപകടസമയത്ത് ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ അമിതവേഗത മൂലമാണോ അപകടമുണ്ടായത് എന്ന കാര്യം അന്വേഷിച്ചുവരികയാണ്. വാനിൽ ഇന്ധന ടാങ്ക് ഇല്ലായിരുന്നുവെങ്കിൽ രണ്ട് വാഹനങ്ങൾക്കും തീപിടിക്കില്ലായിരുന്നുവെന്നു എന്നാണ് അധികൃതരുടെ നി​ഗമനം. ഡിഎൻഎ പരിശോധനയിലൂടെ മരിച്ചയാളുടെ പേരുവിവരം വ്യക്തമാകുമെന്നും അതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News