ന്യൂഡൽഹി: രാജ്യത്ത് അരി ഉത്പാദനം കുറഞ്ഞേക്കുമെന്ന് കേന്ദ്ര സർക്കാർ.10-12 ദശലക്ഷം ടൺ കുറയുമെന്നാണ്
കേന്ദ്ര സർക്കാർ വെള്ളിയാഴ്ച അറിയിച്ചത്.പല സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതിനാൽ ഈ ഖാരിഫ് സീസണിൽ ഇതുവരെ നെൽകൃഷി 38 ലക്ഷം ഹെക്ടറിൽ കുറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
2021-22 വർഷത്തിൽ (ജൂലൈ-ജൂൺ) ആകെ നെല്ലിന്റെ ഉൽപ്പാദനം 130.29 ദശലക്ഷം ടൺ ആയി കണക്കാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഉൽപ്പാദനമായ 116.44 ദശലക്ഷം ടണ്ണിനേക്കാൾ 13.85 ദശലക്ഷം ടൺ കൂടുതലാണിത്. എന്നാൽ ഇത്തവണത്തെ മഴ കുറവാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.
ALSO READ: Sidheeq Kappan | മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം
ഏകദേശം 25 ലക്ഷം ഹെക്‌ടറിൽ കുറവ് വിസ്തൃതിയുള്ള നാല് വരൾച്ച സംസ്ഥാനങ്ങൾ കേരളത്തിലുണ്ട്. ഇത് വഴി കൊണ്ട് മാത്രം 7-8 ദശലക്ഷം ടൺ ഉത്പാദനം കുറവുണ്ടായേക്കാം എന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ അറിയിച്ചു.
അതേസമയം റേഷൻ വിതരണത്തിൽ ഇത് മൂലം പ്രതിസന്ധി ഉണ്ടാവാൻ സാധ്യതയില്ലെന്നാണ് സൂചന. ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കുകയാണ്.കഴിഞ്ഞയിടെയാണ് വിവിധ ഗ്രേഡ് അരിയുടെ കയറ്റുമതിക്ക് 20% തീരുവ ഇന്ത്യ ചുമത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...