ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമെന്ന് വിലയിരുത്തൽ . കഴിഞ്ഞ പതിനൊന്ന് ദിവസത്തിനുള്ളിൽ രാജ്യത്ത് തിരിച്ചറിഞ്ഞത് 11 ഒമിക്രോൺ ബാധ. അന്താരാഷ്ട്ര യാത്രികരിൽ 11 ദിവസത്തിനുള്ളിൽ കണ്ടെത്തിയത് 124 കോവിഡ് പോസിറ്റീവ് ബാധിതരെ . 40 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 11 പേർക്ക് ഒമിക്രോണിന്റെ ഉപവകഭേദം സ്ഥിരീകരിച്ചത് . അതേസമയം ചൈനയിൽ പടരുന്ന ഒമിക്രോൺ ഉപവകഭേദം BF 7 രാജ്യത്ത് നാല് പേർക്ക് കൂടി സ്ഥിരീകരിച്ചു .
യുഎസിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ജീനോം സിക്വെൻസിങ് പരിശോധനയിൽ BF 7 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പും അറിയിച്ചു . നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണ് .ഇതോടെ രാജ്യത്ത് BF 7 സ്ഥിരീകരിച്ചതോടെ എണ്ണം 9 ആയി . ഈ മാസം കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടന്നാണ് വിലയിരുത്താൽ . വിമാനത്താവളത്തിലടക്കം പരിശോധന ശക്തമായി തുടരുന്നു .
വുഹാനിൽ ആദ്യമായി വ്യാപിച്ച വൈറസിലേക്കാൾ BF 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയർന്ന ന്യൂട്രലൈസേഷൻ പ്രതിരോധമുണ്ടെന്നാണ് സെൽ ഹോസ്റ്റ് ആൻഡ് മൈക്രോബ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം നടന്നത് . വാക്സിനേഷനിലൂടെയോ പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് വകഭേദത്തിന്റെ ഇൻഫെക്ടിവിറ്റിയെ എളുപ്പത്തിൽ തടയാനാകില്ലെന്ന് ചുരുക്കം . ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയാണ് . ആന്റിബോഡികളിൽ നിന്ന് കൂടുതൽ പ്രതിരോധശേഷിയുള്ള BQ1 ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...