ന്യൂ ഡൽഹി : വൈവിധ്യവും ഉർജ്ജസ്വലതയും നിറഞ്ഞ ഇന്ത്യയുടെ ജനാധിപത്യം ലോകം ഒട്ടാകെ അഭിനന്ദിക്കുന്നതാണെന്ന് റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ്. റിപ്പബ്ലിക്ക് ദിനാഘോങ്ങൾക്ക് എപ്പോഴും ഒത്തൊരുമയാണ് പ്രധാന സൂക്തമായി കരുതുന്നത്. എന്നാൽ ഇത്തവണ രാജ്യത്തിന്റെ സ്വതന്ത്ര്യ സമരസേനാനികളെ ഓർക്കാമെന്ന് രാഷ്ട്രപതി പറഞ്ഞു.
സ്വന്തം രാജ്യം എന്ന സ്വപ്നം നേടിയെടുക്കാൻ ധീരതയോടെ പോരാടാൻ ജനങ്ങളെ പ്രചോദിപ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളെ ഈ നിമഷം നമ്മുക്ക് സ്മരിക്കാം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ദിനമായിരുന്ന കഴിഞ്ഞ ദിവസം നമ്മള്‍ ആചരിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ഇന്ത്യയുടെ അഭിമാനമുയര്‍ത്താനുള്ള അഭിലാഷവും നമുക്ക് പ്രചോദനം നല്‍കുന്നതാണ്.
നമ്മുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളെ കോവിഡ് മഹാമാരി നിശബ്ദമാക്കാൻ സാധിക്കും എന്നാൽ ഉള്ളിലെ ആത്മാവ് എന്ന് ശക്തമായി തന്നെ നിലകൊള്ളുന്നുയെന്ന് രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ലോകം കോവിടിനെതിരെ പോരാടുകയാണ്. ഈ ഒരു പ്രതിസന്ധി കാലഘട്ടം ലോകം ഇതിന് മുമ്പ് നേരിട്ടിട്ടില്ല. മഹാമാരിയുടെ ആഘാതത്തില്‍ ലോക സമ്പദ്വ്യവസ്ഥ ആടിയുലയുകയും ചെയ്തു. അസാധാരണമായ ദുരിതമാണ് ലോകം നേരിടുന്നത്. കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനം പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
While text of Constitution, dealing with details of workings of the State,is long, Preamble sums up its guiding principles–Democracy, Justice, Liberty, Equality&Fraternity. They form bedrock on which our Republic stands. These are values that form our collective inheritance: Pres pic.twitter.com/K9lQ55VaXF
— ANI (@ANI) January 25, 2022
രാജ്യത്തിന്റെ സുരക്ഷാ സേനയാണ് രാഷ്ട്രത്തിന്റെ അഭിമാനം ഉയര്‍ത്തുന്നത്. അസഹ്യമായ തണുപ്പിലും ചൂടിലും അവർ കുടുംബത്തില്‍ നിന്ന് അകന്ന് മാതൃരാജ്യത്തിനായി കാവല്‍ തുടരുകയാണ്. അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന സായുധ സേനയുടെയും ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് നമ്മുടെ പൗരന്മാര്‍ സമാധാന ജീവിതം ആസ്വദിക്കുന്നത്.
Last month, in an unfortunate accident, we lost one of the bravest commanders of the country - General Bipin Rawat - his wife and many brave soldiers. The entire country was deeply saddened by the tragic loss: President Kovind addresses the nation on the eve of #RepublicDay pic.twitter.com/wVJj3YqhwJ
— ANI (@ANI) January 25, 2022
ധീരനായ ഒരു സൈനികന്‍ ഡ്യൂട്ടിക്കിടെ വീരമൃത്യുവരിക്കുമ്പോള്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ മാസം, നിര്‍ഭാഗ്യകരമായ ഒരു അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിനേയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി ധീരരായ സൈനികരെയും നമുക്ക് നഷ്ടപ്പെട്ടു. ദാരുണമായ നഷ്ടത്തില്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.