Refrigerator Blast: വീട്ടിലെ ഫ്രിട്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തു മരിച്ചു

ആദ്യം ഗ്യാസ് സിലിണ്ടർ ചോർന്നതായും പിന്നീട് റഫ്രിജറേറ്ററിൽ തീപ്പൊരി ഉണ്ടായതായുമാണ് നിഗമനം വീട്ടുകാർ അപ്പോൾ ക്രിക്കറ്റ് മാച്ച് കാണുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 9, 2023, 02:33 PM IST
  • റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം
  • ആദ്യം ഗ്യാസ് സിലിണ്ടർ ചോർന്നതായും പിന്നീട് റഫ്രിജറേറ്ററിൽ തീപ്പൊരി ഉണ്ടായതായുമാണ് നിഗമനം
  • മരിച്ച യശ്പാലിന് ഹാർഡ് വെയർ ബിസിനസാണ് ജോലി
Refrigerator Blast: വീട്ടിലെ ഫ്രിട്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തു മരിച്ചു

ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ വീട്ടിലെ ഫ്രിട്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തു മരിച്ചു. ബിജെപി പ്രവർത്തകനായ  യശ്പാൽ ഗായും കുടുംബവുമാണ് മരിച്ചത്.  അർധ രാത്രിയാണ് സംഭവം. 

റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.ഇതിന് പിന്നാലെ വീടിന് തീ പിടിക്കുകയായിരുന്നു. ആദ്യം ഗ്യാസ് സിലിണ്ടർ ചോർന്നതായും പിന്നീട് റഫ്രിജറേറ്ററിൽ തീപ്പൊരി ഉണ്ടായതായുമാണ് നിഗമനം വീട്ടുകാർ അപ്പോൾ ക്രിക്കറ്റ് മാച്ച് കാണുകയായിരുന്നു. 

ആദ്യം ഗ്യാസ് സിലിണ്ടർ ചോർന്നതായും പിന്നീട് റഫ്രിജറേറ്ററിൽ തീപ്പൊരി ഉണ്ടായതായും അതിനാലാണ് കംപ്രസർ പൊട്ടിത്തെറിച്ചതെന്നും  റിപ്പോർട്ടുകളുണ്ട്. മരിച്ച  യശ്പാലിന് ഹാർഡ് വെയർ ബിസിനസാണ് ജോലി.തീ വളരെ വേഗത്തിൽ പടർന്നതിനാൽ ആളുകൾക്ക് പുറത്തേക്കിറങ്ങാൻ പറ്റിയില്ല. യശ്പാലിൻറെ മകൻ ഇന്ദർപാലിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിൻറെ നില ഗുരുതരമാണ്. ജലന്ധറിൽ നിന്നുള്ള എഎപി എംപി സുശീൽ റിങ്കുവും സംഭവസ്ഥലം സന്ദർശിച്ച് കുടുംബാംഗങ്ങളെ ദുഃഖം അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News