90 വര്‍ഷത്തെ ചരിത്രത്തെ വെബ് സീരീസാക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അഞ്ച് എപ്പിസോഡുകളായിട്ടായിരിക്കും വെബ് സീരീസ് സംപ്രേക്ഷണം ചെയ്യുക. ഓരോ എപ്പിസോഡും 25 മുതല്‍ 30 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ളവയായിരിക്കും. 1935ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആര്‍ബിഐ 2025 ഏപ്രിലില്‍ 90 വര്‍ഷം പൂര്‍ത്തിയാക്കും.
ജനങ്ങളിലെ സാമ്പത്തിക സാക്ഷരത വര്‍ദ്ധിപ്പിക്കുക, സങ്കീര്‍ണമായ സാമ്പത്തിക ആശയങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രാഥമിക ലക്ഷ്യങ്ങള്‍. ബാങ്കിന്റെ സുപ്രധാന നേട്ടങ്ങളും സംരംഭങ്ങളും ഇതിലുള്‍പ്പെടുത്തും.
നിര്‍മ്മാണ കമ്പനികള്‍, ടിവി ചാനലുകള്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ നിന്ന് പ്രൊപ്പൊസലുകള്‍ ക്ഷണിച്ചിട്ടുണ്ട്. ദേശീയ ടിവി ചാനലുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലുമായിരിക്കും വെബ്‌സീരീസ് സംപ്രേക്ഷണം ചെയ്യപ്പെടുക.
ഉയര്‍ന്ന നിലവാരമുള്ള ദൃശ്യങ്ങളിലൂടെയും ആകർഷകമായ കഥ പറച്ചിലിലൂടെയുമാണ് വെബ് സീരീസ് ജനങ്ങൾക്കിടയിൽ എത്തിക്കുന്നത്.
വിദഗ്ദരുമായുള്ള അഭിമുഖങ്ങളും ഇതിൽ ഉൾപ്പെടും. സുതാര്യത ഉറപ്പാക്കുവാനും വിശ്വസ്തത വർദ്ധിപ്പിക്കുവാനും ഇത് സഹായകരമാവുമെന്ന് ഡോക്യുമെന്റിൽ പറയുന്നു. ആർബിഐയുടെ ദൗത്യത്തെയും കാഴ്ചപാടിനെയും ജനങ്ങൾക്ക് മനസ്സിലാക്കി നൽകും.
ആർബിഐയുടെ ചരിത്രത്തിലുണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധികൾ, സർക്കാരുകളുമായി ഉണ്ടായിട്ടുള്ള തർക്കങ്ങൾ, അഴിമതി, സഹകരണപ്രവർത്തനങ്ങൾ തുടങ്ങിയവ വെബ്സീരീസിൽ ഉൾപ്പെടുത്തും.
Read Also: വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് മന്ത്രി വീണാ ജോർജ്
ഇതിന് മുമ്പും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, യൂറോപ്പ്യൻ സെൻട്രൽ ബാങ്ക് തുടങ്ങിയ വിവിധ ബാങ്കുകൾ അവരുടെ ചരിത്രത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഡോക്യുമെന്റുകൾ നിർമ്മിച്ചിട്ടുണ്ട്. പൊതുജനങ്ങളുമായുള്ള ബന്ധം വളർത്തുന്നതിനും നയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് വ്യക്തമായ ധാരണ അവർക്കിടയിൽ ഉണ്ടാക്കുന്നതിനുമായുളള നയതത്രത്തിന്റെ ഭാഗമാണ് ഈ വെബ്സീരീസ്.
1926ലെ ഹില്‍ട്ടണ്‍-യങ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം 1935 ഏപ്രില്‍ ഒന്നിനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വരുന്നത്. ബാങ്ക് നോട്ടുകളുടെ നിയന്ത്രണവും രാജ്യത്തിന്റെ ധനപരമായ സ്ഥിരത മുന്‍നിര്‍ത്തി കൊണ്ടുള്ള സുരക്ഷിതമായ ധനസമാഹരണം തുടങ്ങിയവയാണ് ആര്‍ബിഐയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍. ശക്തികാന്ത ദാസാണ് ഇപ്പോഴത്തെ ആര്‍ബിഎ ഗവര്‍ണര്‍.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.