RBIയുടെ നടപടികള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകും, പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തു൦: അമിത് ഷാ

കൊറോണ വൈറസ് (COVID-19)നെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്രുത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷാ...

Last Updated : Apr 17, 2020, 03:58 PM IST
RBIയുടെ നടപടികള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകും, പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തു൦: അമിത് ഷാ

ന്യൂഡല്‍ഹി: കൊറോണ വൈറസ് (COVID-19)നെ പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്രുത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര  ആഭ്യന്തര മന്ത്രി അമിത് ഷാ...

സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ട് കുറഞ്ഞ രീതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിസർവ് ബാങ്ക്  ഇന്ന്  നടത്തിയ  പ്രഖ്യാപനങ്ങളെ പ്രശംസിച്ച അമിത് ഷാ  RBI കൈക്കൊണ്ട  നടപടികള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും ഒപ്പം  പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടു. 

ചെറുകിട മേഖലയെ സംരക്ഷിക്കുന്നതിനായി നബാര്‍ഡ്, സിഡ്ബി, എന്‍എച്ച്ബി എന്നിവയ്ക്കായി 50,000 രൂപയുടെ പാക്കേജാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. RBI കൈക്കൊണ്ട നടപടികള്‍ മൈക്രോ ഫിനാൻ‌ഷ്യൽ‌ സ്ഥാപനങ്ങൾ‌ക്കും make in India പദ്ധതികള്‍ക്കും കൂടുതല്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാഴ്ച മുമ്പ് ബെഞ്ച്‌ മാര്‍ക്ക് വായ്‌പാ നിരക്ക് 75 ബി‌പി‌എസ് കുറച്ച ശേഷം ആർ‌ബി‌ഐ ഇന്ന് റിവേഴ്സ് റിപ്പോ നിരക്ക് 25 ബേസിസ് പോയിൻറ് കുറച്ച് 3.75% ആക്കി.  കോവിഡ് -19 പകർച്ചവ്യാധിയുടെ സാമ്പത്തിക വെല്ലുവിളികൾ കണക്കിലെടുത്ത് ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകരുതെന്നും സെൻട്രൽ ബാങ്ക് എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധിയെ നേരിടാൻ റിസർവ് ബാങ്ക് എല്ലാ വഴികളും ഉപയോഗിച്ച് തുടർച്ചയായി നടപടികൾ സ്വീകരിക്കുമെന്നും സാഹചര്യങ്ങൾ നിരീക്ഷിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Trending News