ആൽബിനോ സ്നേക്ക്: ഹിമാചൽ പ്രദേശിൽ അപൂർവമായ വെളുത്ത നിറത്തിലുള്ള ആൽബിനോ പാമ്പിനെ കണ്ടെത്തി. അടുത്തിടെ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിന് പിന്നാലെയാണ് വെളുത്ത നിറത്തിലുള്ള പാമ്പിനെ പ്രദേശത്ത് കണ്ടത്. ബദ്ഗ ഹിമാചലി എന്ന ട്വിറ്റർ പേജിലാണ് പാമ്പിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അഞ്ചടി നീളമുള്ള പാമ്പിനെ ചമ്പ ജില്ലയിലെ കുറ്റിക്കാടുകൾക്കിടയിലാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം പൂനെയിൽ അൽബിനോ പാമ്പിനെ കണ്ടിരുന്നു. വിചിത്രമായ ഈ പാമ്പിനെ കണ്ടത് പ്രദേശവാസികൾക്കിടയിൽ ഭയവും കൗതുകവും സൃഷ്ടിച്ചിട്ടുണ്ട്. ആൽബിനോകൾ അവയുടെ വ്യതിരിക്തമായ രൂപത്തിന്റെ പേരിൽ പ്രസിദ്ധമാണ്.
അസാധാരണമായ പിഗ്മെന്റേഷൻ കുറവ് കാരണം അപൂർവ്വമായി മാത്രമേ ഇവയെ കാണപ്പെടാറുള്ളൂ. ഒരു അപൂർവ ഇനമായാണ് ഈ പാമ്പുവർഗത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. കുറ്റിക്കാടുകൾക്ക് ഇടയിലൂടെ സാവധാനത്തിൽ വെളുത്ത പാമ്പ് ഇഴയുന്നതും ഒരു പാറക്കെട്ടിലേക്ക് ഇഴഞ്ഞു കയറുന്നതും വീഡിയോയിൽ കാണാം.
दुर्लभ एल्बिनो सांप
वीडियो हिमाचल प्रदेश के चंबा जिले का बताया जा रहा है।#Himachal #Chamba #albinosnake #RareSnake pic.twitter.com/eHT9v3tke9
— Badka Himachali (@BadkaHimachali) July 29, 2023
എന്താണ് ആൽബിനോ പാമ്പ്?
ശരീരത്തിലും കണ്ണുകളിലും പിഗ്മെന്റേഷൻ കുറവായ ആൽബിനിസം എന്നറിയപ്പെടുന്ന ജനിതക വൈകല്യത്തോടെ ജനിക്കുന്ന ഒരു തരം പാമ്പാണ് ആൽബിനോ പാമ്പ്. ഇത് ഈ പാമ്പുകളെ വെളുത്ത നിറത്തിലേക്ക് നയിക്കുന്നു. അഥവാ, സാധാരണമായ ഒരു പ്രത്യേക നിറം ഇല്ലാതാക്കുന്നു. ഉദാഹരണത്തിന്, സാധാരണയായി മഞ്ഞയും വെള്ളയും ചുവപ്പും ഉള്ള ഒരു പാമ്പ് മഞ്ഞയും വെള്ളയും മാത്രമായിരിക്കാം. ആൽബിനിസം സാധാരണയായി പാമ്പിന്റെ കണ്ണുകൾക്ക് കടും ചുവപ്പ് നിറമാക്കുകയും പാമ്പിന്റെ കാഴ്ചശക്തി കുറയ്ക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...