Rajastan: രാജസ്ഥാനിലെ എംഎൽഎയുടെ മകനായ ബലാത്സംഗക്കേസ് പ്രതിയ്ക്ക് ജാമ്യം അനുവദിച്ച രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. രണ്ടാഴ്ചയ്ക്കകം കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ബലാത്സംഗക്കേസ് പ്രതി ദീപക്, രാജസ്ഥാന്‍ എംഎൽഎ ജോഹാരി ലാലിന്‍റെ മകനാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ ഇയാള്‍ക്ക് കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
Also Read: Saturn Transit 2023: അടുത്ത ഒന്നര വർഷത്തേക്ക് ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം!!
"പ്രതിയായ ദീപക് കോണ്‍ഗ്രസ് സിറ്റിംഗ് എം.എൽ.എ.യുടെ മകനാണെന്നത്, കേസിന്‍റെ വിചാരണ വൈകിപ്പിക്കുന്നതിന് മാത്രമല്ല, അന്വേഷണത്തിനിടയിൽ നൽകിയ മൊഴികളിൽ നിന്ന് പിന്മാറാൻ സാക്ഷികളെ സമ്മർദ്ദത്തിലാക്കാനും അല്ലെങ്കിൽ ഭീഷണി ഉയർത്താനും സാധിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Also Read: RBI on Inflation: അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ആർബിഐ ഗവർണർ പറയുന്നത്
ഏപ്രിൽ ആറിന് രാജസ്ഥാൻ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ച സുപ്രീം കോടതി പ്രതിയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യവും റദ്ദാക്കി.
രാജസ്ഥാനിലെ ദൗസ ജില്ലയിലെ മന്ദാവാറിൽ 15 വയസുകാരിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതിയാണ് ദീപക്. 2022 മാർച്ചിൽ കൂട്ടബലാത്സംഗം, കുറ്റകൃത്യത്തിന്‍റെ വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നിവ ആരോപിച്ചാണ് പ്രതിയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കൂടാതെ, പോക്‌സോ നിയമവും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 66 ഡിയും പ്രതികൾക്കെതിരെ ആരോപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...