രാജ്യസഭാ ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും

ജൂലൈ 18ന് ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിന് മുന്‍പായി രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ഇന്ന് ചേരും. 

Last Updated : Jul 16, 2018, 12:57 PM IST
രാജ്യസഭാ ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: ജൂലൈ 18ന് ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിന് മുന്‍പായി രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ഇന്ന് ചേരും. 

നിര്‍ണായകമായ രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് എന്‍ഡിഎ ഇതര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ക്കായി ഉപാദ്ധ്യക്ഷ സ്ഥാനം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന സൂചന നേരത്തെ കോണ്‍ഗ്രസ് നേതൃത്വം നല്കിയിരുന്നു. ഇന്ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യമാണ് പ്രധാനമായും ചര്‍ച്ചയാവുക.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥി എത്തുന്നതിനെ ഇടത് പക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. ഇതാണ് യോഗം ചേരാനുള്ള മുഖ്യ കാരണമായി വിലയിരുത്തുന്നത്. എന്‍സിപിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യ പരിഗണനയിലുള്ളത്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഇന്നത്തെ ചര്‍ച്ചയില്‍ വിഷയമാകുമെന്നാണ് സൂചന.

രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന പിജെ കുര്യന്‍റെ കാലാവധി ജൂലൈ 1ന് അവസാനിച്ചിരുന്നു. 

ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്കും നിര്‍ണ്ണായകമാണ്. ബിജെപിയ്ക്ക് ഇപ്പോള്‍ ആകെ 123 അംഗങ്ങളാണ് രാജ്യസഭയില്‍ ഉള്ളത്. അതേസമയം, ഉപരാഷ്ട്രപതി സ്ഥാനം വിജയിച്ചതുപോലെ രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനവും ബിജെപി വിജയിക്കുമെന്ന് ബിജെപിയുടെ ഒരു മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടു. 

 

Trending News