Rajasthan Tragedy: ദുരന്തമായി മഹാശിവരാത്രി ആഘോഷം, 'ശിവ് ബരാത്ത്' പരിപാടിയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു

Rajasthan Tragedy: കലശ യാത്രയില്‍പ്പെട്ട ഒരു കുട്ടി  20-22 അടി നീളമുള്ള പൈപ്പ് ചുമന്നിരുന്നു. ഇത് ഹൈടെൻഷൻ വയറിൽ സ്പർശിച്ചതാണ് അപകടത്തിന് കാരണം. ആ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികള്‍ക്കും വൈദ്യുതാഘാതമേറ്റു. 

Last Updated : Mar 8, 2024, 05:14 PM IST
  • മഹാശിവരാത്രി ദിനത്തിൽ രാജസ്ഥാനിലെ കോട്ടയിൽ നടന്ന 'ശിവ് ബരാത്ത്' എന്ന പരിപാടിയ്ക്കിടെയാണ് ദുരന്തം അരങ്ങേറിയത്.
Rajasthan Tragedy: ദുരന്തമായി മഹാശിവരാത്രി ആഘോഷം, 'ശിവ് ബരാത്ത്' പരിപാടിയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു

Rajasthan Tragedy: മഹാശിവരാത്രി ദിനത്തിൽ രാജസ്ഥാനിലെ കോട്ടയിൽ വെള്ളിയാഴ്ച നടന്ന 'ശിവ് ബരാത്ത്' എന്ന പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് ഉത്സവആഘോഷങ്ങള്‍ ഒരു പേടിസ്വപ്നമായി മാറിയിരിയ്ക്കുകയാണ്. ഏറെ ഉത്സാഹത്തോടെ പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് അവിചാരിതമായി വൈദ്യുതാഘാതമേറ്റതോടെ ആളുകളുടെ ഉത്സാഹവും സന്തോഷവും ദുരന്തമായി മാറുകയായിരുന്നു.    

Also Read:  Mars Transit 2024: മാര്‍ച്ച്‌ 15 ന് ഗ്രഹങ്ങളുടെ കമാൻഡർമാര്‍ സംക്രമിക്കുന്നു!! ചൊവ്വ സംക്രമണം നല്‍കും ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടങ്ങള്‍!! 

മഹാശിവരാത്രി ദിനത്തിൽ രാജസ്ഥാനിലെ കോട്ടയിൽ നടന്ന 'ശിവ് ബരാത്ത്' എന്ന പരിപാടിയ്ക്കിടെയാണ് സംഭവം. പരിപാടിയില്‍ പങ്കെടുത്ത 14 കുട്ടികള്‍ക്കാണ്  വൈദ്യുതാഘാതമേറ്റത്. കുൻഹാരി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ദുരന്തം സംഭവിച്ചത്. അപകടം സംഭവിച്ച ഒരാള്‍ 25 വയസുകാരനാണ്. ബാക്കിയെല്ലാവരും 14 വയസിന് താഴെ പ്രായമുള്ളവര്‍ ആണ്. 

Also Read:   Lok Sabha Election 2024: ഉത്തര്‍ പ്രദേശ്‌ മുതല്‍ ആന്ധ്ര വരെ, ആരുടെ വോട്ട് ബാങ്കാണ് ഒവൈസി തകര്‍ക്കുക?

ഗ്രാമത്തില്‍ മഹാശിവരാത്രി ദിനത്തിൽ 'ശിവ് ബരാത്ത്' (മഹാശിവന്‍റെ വിവാഹ ഘോഷയാത്ര) പരിപാടി നടക്കുകയായിരുന്നു. 

ഗ്രാമത്തില്‍ നിന്നുള്ള നിന്നുള്ള ആളുകൾ അവരുടെ കലശവുമായി ഘോഷയാത്രയായി നീങ്ങുകയായിരുന്നു. ഗ്രൂപ്പില്‍പ്പെട്ട ഒരു കുട്ടി  20-22 അടി നീളമുള്ള പൈപ്പ് ചുമന്നിരുന്നു. ഇത്  ഹൈടെൻഷൻ വയറിൽ സ്പർശിച്ചതാണ് അപകടത്തിന് കാരണം. ആ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ അവിടെയുണ്ടായിരുന്ന മറ്റ് കുട്ടികള്‍ക്കും വൈദ്യുതാഘാതമേറ്റു. 

പോലീസ്  റിപ്പോര്‍ട്ട് അനുസരിച്ച്  സകത്തൂര മേഖലയിൽ ഹൈടെൻഷൻ വൈദ്യുതി ലൈനുമായി സമ്പര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്നാണ് ദുരന്തം സംഭവിച്ചത്. പൊള്ളലേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.  12 പേര്‍ക്ക് നിസാര പൊള്ളലുകള്‍ ആണ് ഉള്ളത്.  പരിക്കേറ്റ കുട്ടികളെ ഉടൻ കോട്ടയിലെ എംബിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

പൊള്ളലേറ്റ കുട്ടികള്‍ക്ക് ശരിയായ ചികിത്സ നല്‍കുക എന്നതിനാണ് ഇപ്പോള്‍ മുൻഗണന നല്‍കുന്നത്. 100% പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഇതില്‍ ആരുടെയെങ്കിലും അശ്രദ്ധയുണ്ടെങ്കിൽ അത് റിപ്പോർട്ടിൽ പുറത്തുവരും. ദുരന്തത്തില്‍പ്പെട്ടവരില്‍ ഒരാള്‍ക്ക് 25 വയസും മറ്റുള്ളവര്‍ക്ക് 14 വയസിന് താഴെയുമാണ്‌ പ്രായം. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News