Railway Budget 2023: റെയിൽവേക്ക് 2.40 ലക്ഷം കോടി രൂപ, 2013-14നേക്കാൾ 9 മടങ്ങ് കൂടുതല്‍..!!

Railway Budget 2023:  മുന്‍കാല ബജറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് ചരിത്ര റിക്കോര്‍ഡ് ആണ്.  2013-14 സാമ്പത്തിക വര്‍ഷം റെയില്‍വേയ്ക്ക് അനുവദിച്ചതിനേക്കാള്‍ 9 മടങ്ങ് കൂടുതലാണ് ഈ തുക...! 

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 12:09 PM IST
  • 2022 ലെ കേന്ദ്ര ബജറ്റിൽ, ധനമന്ത്രി നിർമ്മല സീതാറാം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഈ വർഷത്തെ ബജറ്റിലും ഇത് സർക്കാരിന്റെ മുൻഗണനയായി തുടരുന്നു.
Railway Budget 2023: റെയിൽവേക്ക് 2.40 ലക്ഷം കോടി രൂപ, 2013-14നേക്കാൾ 9 മടങ്ങ് കൂടുതല്‍..!!

Railway Budget 2023:  കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍  ഇത്തവണ ലോട്ടറിയടിച്ചത് ഇന്ത്യന്‍ റെയില്‍വേയ്ക്കാണ്. ഇന്ത്യന്‍ റെയില്‍വേയുടെ സമ്പൂര്‍ണ്ണ വികസനത്തിനായി ഇത്തവണ ബജറ്റില്‍ ഉള്‍പ്പെടുത്തിയത്   2.40 ലക്ഷം കോടി രൂപയാണ്.

അതായത്, മുന്‍കാല ബജറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് ചരിത്ര റിക്കോര്‍ഡ് ആണ്.  2013-14 സാമ്പത്തിക വര്‍ഷം റെയില്‍വേയ്ക്ക് അനുവദിച്ചതിനേക്കാള്‍ 9 മടങ്ങ് കൂടുതലാണ് ഈ തുക...! 

Also Read:  Union Budget 2023: കേന്ദ്ര ബജറ്റ് ഡോക്യുമെന്‍റ് എപ്പോള്‍, എങ്ങിനെ ഡൗൺലോഡ്  ചെയ്യാം? ഈ ഘട്ടങ്ങള്‍ ശ്രദ്ധിക്കുക 

ഈ വർഷത്തെ റെയിൽവേ ബജറ്റ് അപൂർണ്ണമായ പദ്ധതികളുടെ പൂർത്തീകരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു.  2022 ലെ കേന്ദ്ര ബജറ്റിൽ, ധനമന്ത്രി നിർമ്മല സീതാറാം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഈ വർഷത്തെ ബജറ്റിലും ഇത് സർക്കാരിന്റെ മുൻഗണനയായി തുടരുന്നു. 

Also Read:  Union Budget 2023: ബജറ്റ് അവതരിപ്പിക്കാന്‍ പാരമ്പര്യം വിളിച്ചോതുന്ന ചുവന്ന സാരിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ചിത്രങ്ങള്‍ വൈറല്‍  

വർഷം, പുതിയ ട്രാക്കുകൾ സ്ഥാപിക്കുന്നതിനും സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഹൈഡ്രജൻ പവർ ട്രെയിനുകൾ അവതരിപ്പിക്കുന്നതിനും അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പ്രോജക്റ്റ് എന്നിവയ്ക്കും ഫണ്ട് അനുവദിക്കും.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശരിയായ പാതയിലാണ്, രാജ്യം ശോഭനമായ ഭാവിയിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News