Chhatrapati Shivaji's statue: ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം; പരസ്യമായി മാപ്പുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

35 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് അനാഛാദനം ചെയ്ത് ഒരു വര്‍ഷം തികയുന്നതിന് മുമ്പേ തകര്‍ന്ന് വീണത്.

Written by - Zee Malayalam News Desk | Last Updated : Aug 30, 2024, 05:45 PM IST
  • ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ്
  • സംഭവത്തില്‍ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടിലിനെ അറസ്റ്റ് ചെയ്തു
Chhatrapati Shivaji's statue: ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം; പരസ്യമായി മാപ്പുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നു വീണ സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ''ഞാന്‍ ഇവിടെ ഇറങ്ങിയ  നിമിഷം തന്നെ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നു വീണ സംഭവത്തില്‍ മാപ്പ് ചോദിക്കുകയാണ്. പ്രതിമ തകര്‍ന്ന സംഭവത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ച ജനങ്ങളോട് ഞാന്‍ തല കുമ്പിട്ട് മാപ്പ് ചോദിക്കുന്നു'' മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ പ്രധാമ മന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്തത്. 35 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് അനാഛാദനം ചെയ്ത് ഒരു വര്‍ഷം തികയുന്നതിന് മുമ്പേ തകര്‍ന്നത്. പീഠത്തില്‍ നിന്ന് കാലിന്റെ ഭാഗമാണ് ഒടിഞ്ഞ് വീണത്. തുടർന്ന് പിറകോട്ടു മറിഞ്ഞുവീണ പ്രതിമ കഷണങ്ങളായി ചിതറി.

Read Also: ഷിരൂ‍‍‍‍‍ർ ദുരന്തം; അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നൽകി സഹകരണ വകുപ്പ്

പ്രതിമ തകര്‍ന്നതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായി. പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. നിര്‍മാണത്തിനിടെയുണ്ടായ അഴിമതിയാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് അവര്‍ പറഞ്ഞു. അതേസമയം ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തി.

എന്നാല്‍ പ്രതിമയുടെ നിര്‍മാണത്തിന് മേല്‍ നോട്ടം വഹിച്ചത് സംസ്ഥാന സര്‍ക്കാരല്ല, ഇന്ത്യന്‍ നാവികസേനയാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിച്ചു. പ്രതിമ തകര്‍ന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ സാങ്കേതിക സമിതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപം നല്‍കി.

അതേസമയം സംഭവത്തില്‍ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടിലിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിന്ധുദുര്‍ഗ് പോലീസിന് കൈമാറി. എന്നാൽ പദ്ധതിയുടെ സ്ട്രക്ചറൽ കൺസൾട്ടന്റ് താനല്ലെന്ന് പട്ടീൽ പറഞ്ഞതായി റിപ്പോർട്ട്. പ്രതിമ സ്ഥാപിക്കുന്ന പ്ലാറ്റ്ഫോം സംബന്ധിച്ച ജോലിചെയ്യാൻ മാ.ത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും പ്രതിമ സ്ഥാപിച്ച പ്ലാറ്റ്ഫോമിന്റെ മാതൃക പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) വഴി ഇന്ത്യൻ നാവികസേനയ്ക്ക് സമർപ്പിച്ചിരുന്നതായും പട്ടീൽ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News