Narendra Modi: 'കടലിനടിയിലെ ദ്വാരക കണ്ടു...'; അറബിക്കടലില്‍ സ്‌കൂബ ഡൈവ് ചെയ്ത് മോദി

PM Modi scuba diving: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി പങ്കുവെച്ച സ്കൂബ ഡൈവിംഗ് ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 25, 2024, 06:27 PM IST
  • ദ്വാരക തീരത്ത് സ്കൂബ ഡൈവിംഗ് നടത്തപ്പെടുന്നുണ്ട്.
  • പുരാതന ദ്വാരകയുടെ വെള്ളത്തിനടിയിലുള്ള അവശിഷ്ടങ്ങൾ ആളുകൾക്ക് കാണാം.
  • ദ്വാരകയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോദി പ്രാർഥന നടത്തിയിരുന്നു.
Narendra Modi: 'കടലിനടിയിലെ ദ്വാരക കണ്ടു...'; അറബിക്കടലില്‍ സ്‌കൂബ ഡൈവ് ചെയ്ത് മോദി

ന്യൂഡൽഹി: അറബിക്കടലിൽ സ്കൂബ ഡൈവിം​ഗ് ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ പഞ്ച്കുയി ബീച്ചിലാണ് അദ്ദേഹം സാഹസിക നിറഞ്ഞ സ്കൂബ ഡൈവിം​ഗ് നടത്തിയത്. കടലിനടിയിലെ ദ്വാരക നഗരം കാണാൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌കൂബ ഡൈവിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

ദ്വാരക കാണാൻ കഴിഞ്ഞതിനെ 'ദിവ്യാനുഭവം' എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ദ്വാരകയിൽ പ്രാർഥനകൾ അർപ്പിച്ചെന്നും ഇത് ഏറെ ദിവ്യമായ അനുഭവമാണ് തനിയ്ക്ക് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഹത്തായ ആത്മീയതുടെയും കാലാതീതമായ ഭക്തിയുടെയും ഒരു പുരാതന യുഗവുമായി തനിയ്ക്ക് ബന്ധമുള്ളതായി തോന്നിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

ALSO READ: ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് കശ്മീർ മുതൽ പഞ്ചാബ് വരെ; ഒഴിവായത് വൻ ദുരന്തം- വീഡിയോ

ദ്വാരക തീരത്ത് സ്കൂബ ഡൈവിംഗ് നടത്തപ്പെടുന്നുണ്ട്. ഇവിടെ പുരാവസ്തു ഗവേഷകർ കുഴിച്ചെടുത്ത പുരാതന ദ്വാരകയുടെ വെള്ളത്തിനടിയിലുള്ള അവശിഷ്ടങ്ങൾ ആളുകൾക്ക് കാണാൻ കഴിയും. ഇന്ന് രാവിലെ ദ്വാരകയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥന നടത്തിയിരുന്നു. 

അതേസമയം, ആഴക്കടലിലെ അതിമനോഹര ദൃശ്യങ്ങൾ ആസ്വദിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരോടൊപ്പമാണ് പ്രധാനമന്ത്രി അറബിക്കടലിൽ സ്കൂബ ഡൈവ് ചെയ്തത്. കടലിനടിയിൽ നിന്ന് പകർത്തിയ ചിത്രവും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പുറമെ നാവികസേനാ ഉദ്യോഗസ്ഥരോടൊപ്പം കടലിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ഷെയർ ചെയ്തു. ദ്വാരകയിൽ അർപ്പിക്കാൻ മയിൽപ്പീലികളുമായാണ് പ്രധാനമന്ത്രി കടലിലിറങ്ങിയത്. രാജ്യത്തെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേഡ് പാലമായ 'സുദർശൻ സേതു ' ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് അദ്ദേഹം ദിനാചരണം ആരംഭിച്ചത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News