President Election 2022: രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം എത്ര? മറ്റെന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുക?

രാജ്യത്ത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യത്തിന്‍റെ പുതിയ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍  4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2022, 09:58 AM IST
  • ഇത്തവണ തിരഞ്ഞെടുപ്പില്‍ മുന്‍ നിര സ്ഥാനാര്‍ഥികളായി NDAയുടെ ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ഥിയായി യശ്വന്ത് സിൻഹയുമാണ്‌ രംഗത്തുള്ളത്
President Election 2022: രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം എത്ര? മറ്റെന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുക?

President Election 2022: രാജ്യത്ത് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യത്തിന്‍റെ പുതിയ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍  4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തുക. 

ഇത്തവണ തിരഞ്ഞെടുപ്പില്‍  മുന്‍ നിര സ്ഥാനാര്‍ഥികളായി  NDAയുടെ ദ്രൗപതി  മുര്‍മുവും  പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ഥിയായി  യശ്വന്ത് സിൻഹയുമാണ്‌ രംഗത്തുള്ളത്. പ്രസിഡന്‍റ്  രാം നാഥ് കോവിന്ദിന്‍റെ കാലാവധി ജൂലൈ 24ന് അവസാനിക്കുമ്പോൾ, ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട 4,890 എംപിമാരും എംഎൽഎമാരും ഇന്ന് വോട്ട് ചെയ്യും. 

Also Read:  രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് രാവിലെ 10 മുതൽ; പ്രതീക്ഷയിൽ മുന്നണികൾ

രാവിലെ 10 മണി മുതൽ പാർലമെന്‍റ്  ഹൗസിലും സംസ്ഥാന നിയമസഭകളിലും വോട്ടെടുപ്പ് ആരംഭിക്കും. എന്നാല്‍,  സംഖ്യകളെക്കുറിച്ച് പറയുമ്പോൾ, എൻഡിഎയുടെ സ്ഥാനാർത്ഥി ദ്രൗപതി മുർമു പ്രതിപക്ഷത്തിന്‍റെ  യശ്വന്ത് സിൻഹയെക്കാൾ ബഹുദൂരം മുന്നിലാണ്. ഏകദേശം 60%  വോട്ട് NDA യുടെ സ്ഥാനാര്‍ഥി ദ്രൗപതി  മുര്‍മു ഉറപ്പിച്ചു കഴിഞ്ഞു. 

Also Read:  Breaking..!! ദ്രൗപദി  മുർമുവിനെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച്  NDA 

വോട്ടെണ്ണല്‍ നടക്കുക ജൂലൈ 21 നാണ്. പുതിയ രാഷ്‌ട്രപതി ജൂലൈ 25 ന് അധികാരമേല്‍ക്കും.  

പുതിയ രാഷ്‌ട്രപതി തിരഞ്ഞെടുക്കപ്പെടുന്ന ഈ അവസരത്തില്‍ രാജ്യത്തെ പ്രഥമ പൗരന് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എത്രയാണ് എന്ന് നിങ്ങള്‍ക്കറിയുമോ? ശമ്പളം കൂടാതെ, മറ്റെന്തെല്ലാം ആനുകൂല്യങ്ങളാണ് രാഷ്ട്രപതിയ്ക്ക്  ലഭിക്കുന്നത് എന്നറിയാം? 

Also Read:  President Election 2022 : യശ്വന്ത് സിന്‍ഹയുടെ മുന്നേറ്റം തടഞ്ഞ് ഈ രണ്ട് പാര്‍ട്ടികള്‍,  വിജയം ഉറപ്പിച്ച് ദ്രൗപദി മുർമു

റെയ്‌സിന ഹില്‍സ് രാജ്യത്തെ പ്രഥമ പൗരന്‍റെ അധികാര സിരാകേന്ദ്രമാണ്. ഇന്ത്യയുടെ മൂന്ന് സേനകളുടെയും (ആർമി, എയർഫോഴ്‌സ്, നേവി) പരമോന്നത കമാൻഡർ കൂടിയാണ്  രാഷ്‌ട്രപതി.  രാജ്യത്തെ സർക്കാരിന്‍റെ പരമോന്നത നേതാവ് കൂടിയാണ് രാഷ്ട്രപതി.  സർക്കാരിന്‍റെ എല്ലാ നിയമനിർമ്മാണ അധികാരങ്ങളും രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.  ഇത്രയും പ്രാധാന്യമുള്ള രാജ്യത്തെ പ്രഥമ പൗരന്  ഒട്ടേറെ സൗകര്യങ്ങളും രാജ്യം നല്‍കുന്നു.  

ഇന്ത്യയുടെ പ്രഥമ പൗരന്‍ എവിടെയാണ് താമസിക്കുന്നത്?  
റെയ്‌സിന ഹിൽസിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രപതി ഭവനിലാണ് ഇന്ത്യൻ രാഷ്ട്രപതി താമസിക്കുക. നമുക്കറിയാം, രാജ്യത്തിന്‍റെ  തലസ്ഥാനമായ ഡൽഹിയിലാണ് രാഷ്ട്രപതി ഭവൻ. ഇന്നത്തെ രാഷ്‌ട്രപതി ഭവന്‍ നമുക്ക് ബ്രിട്ടീഷുകാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ്. രാഷ്ട്രപതി ഭവന്‍റെ  4 നില കെട്ടിടത്തിൽ ആകെ 340 മുറികളുണ്ട്. ആകെ 2.5 കിലോമീറ്റർ ഇടനാഴികളും 190 ഏക്കറിൽ ഒരു പൂന്തോട്ടവും ഉണ്ട്. ഈ ചരിത്രം ഉറങ്ങുന്ന ഈ കെട്ടിടത്തിൽ റിസപ്ഷൻ ഹാളും അതിഥി മുറികളും ഓഫീസുകളും ഉണ്ട്. കൂടാതെ, രാഷ്ട്രപതിക്ക് അഞ്ച് പേരടങ്ങുന്ന സെക്രട്ടേറിയൽ സ്റ്റാഫ് ഉണ്ടായിരിക്കും, കൂടാതെ, 200 പേരാണ്  രാഷ്ട്രപതി ഭവന്‍റെ  പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.  

രാഷ്ട്രപതിയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയാണ്?  

ഇന്ത്യയുടെ രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം  5 ലക്ഷം രൂപയാണ്. എന്നാൽ, 2017 വരെ രാഷ്ട്രപതിക്ക് പ്രതിമാസം 1.50 ലക്ഷം രൂപ മാത്രമായിരുന്നു ശമ്പളം. 

ശമ്പളം കൂടാതെ, രാഷ്ട്രപതിക്ക് മറ്റ് നിരവധി സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നു.  അതിൽ,  ജീവിതകാലം മുഴുവൻ സൗജന്യ മെഡിക്കൽ, വീട്, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഉള്‍പ്പെടുന്നു.  

ഇതുകൂടാതെ, രാഷ്ട്രപതിയുടെ താമസത്തിനും അതിഥികളുടെ സ്വീകരണത്തിനുമായി ഓരോ വർഷവും 2.25 കോടി രൂപയാണ് ഇന്ത്യൻ സർക്കാർ ചെലവഴിക്കുന്നത്.

പ്രത്യേകം രൂപകൽപന ചെയ്ത കറുത്ത മെഴ്‌സിഡസ് ബെൻസ് S600 (W221) പുൾമാൻ ഗാർഡിലാണ് ഇന്ത്യയുടെ രാഷ്‌ട്രപതി  സഞ്ചരിക്കുന്നത്. ഇതുകൂടാതെ, ഔദ്യോഗിക സന്ദർശനങ്ങൾക്കായി മറ്റൊരു കവചിത ലിമോസിനും  (limousine car) ഉണ്ട്.  

അവധിക്കാലം ചെലവഴിക്കാനായി രണ്ട് പ്രത്യേക സ്ഥലങ്ങള്‍ ഉണ്ട്.  വര്‍ഷത്തില്‍ രണ്ടുതവണ  ഇവിടെ അവധിക്കാലം ചെലവഴിക്കാം.  ഹൈദരാബാദിലെ രാഷ്ട്രപതി നിലയവും മറ്റൊന്ന് ഷിംലയിലെ റിട്രീറ്റ് ബിൽഡിംഗുമാണ് ഇവ.  

ഇന്ത്യൻ പ്രസിഡന്‍റിനും അദ്ദേഹത്തിന്‍റെ  ജീവിതപങ്കാളിക്കും  ലോകത്തെവിടെയും സൗജന്യമായി യാത്ര ചെയ്യാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News