ന്യൂഡൽഹി: ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട് ഒളിവിൽ പോയ കര്‍ണാടക ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ കീഴടങ്ങുന്നു. മേയ് 31ന് രാവിലെ പത്തിന് പ്രത്യേക അന്വേഷണസംഘം മുന്‍പാകെ ജര്‍മനയിലുള്ള പ്രജ്വല്‍ കീഴടങ്ങും. നയതന്ത്ര പരിരക്ഷ ഇല്ലാതാകുമെന്ന സാഹചര്യം വന്നതോടെയാണ് പ്രജ്വല്‍ രേവണ്ണ കീഴടങ്ങാനുള്ള ഒരുക്കം തുടങ്ങിയിരിക്കുന്നത്. ഇക്കാര്യം പ്രജ്വല്‍ രേവണ്ണ തന്നെയാണ് അന്വേഷണ സംഘത്തെ അറിയിച്ചത്. കുടുംബത്തിനും പാര്‍ട്ടിക്കും ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും പ്രജ്വല്‍ പറഞ്ഞു. ഇത് എനിക്കെതിരായ കള്ളക്കേസാണ്, കേസുമായി താൻ സഹകരിക്കുമെന്നും തനിക്ക് ജുഡീഷ്യറിയിലും നിയമത്തിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 26ന് ലൈംഗിക വീഡിയോ ക്ലിപ്പുകള്‍ വൈറലായതിന് പിന്നാലെയാണ് പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടത്. കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തോട് പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങുകയെന്ന നീക്കത്തിലേക്ക് പ്രജ്വല്‍ എത്തിയിരിക്കുന്നത്. ഇതിനുള്ള നടപടികള്‍ വിദേശ കാര്യമന്ത്രാലയം ആരംഭിക്കുകയും പ്രജ്വലിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ അദ്ദേഹം ഒളിവില്‍നിന്ന് പുറത്തു വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.