ന്യൂഡല്‍ഹി: കൊവിഡ് വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ എന്നിവരുമായാണ് ഇന്ന് പ്രധാനമന്ത്രി ഫോണിലൂടെ അതാത് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലിയിരുത്തിയത്.
Also Read: അസമിൽ ബിജെപി കക്ഷിയോഗം നാളെ ചേരും; പുതിയ സർക്കാർ രൂപീകരണം തീരുമാനിക്കും
സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും മുഖ്യമന്ത്രിമാരുമായി അദ്ദേഹം ചര്‍ച്ച നടത്തി. വാക്സിന്‍ രജിസ്ട്രേഷനായി കൊവിന്‍ ആപ്പിന് പകരം സ്വന്തമായി ആപ് വികസിപ്പിക്കാന്‍ അനുവദിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കൊവിഡ് പ്രതിരോധത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും സംസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ പ്രധാനമന്ത്രി സന്തുഷ്ഠനാണെന്നും ഫോൺ സംഭാഷണത്തിന് ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.
ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായിട്ട് 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...