PM Modi: 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷം; സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ ആ​ഹ്വാനം ചെയ്ത് പ്രധാനമന്ത്രി

77th Independence day celebrations: 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് നേതൃത്വം നൽകും.

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 07:40 PM IST
  • ത്രിവർണ പതാക ഡിപി ആക്കണമെന്നാണ് പ്രധാനമന്ത്രി ആ​ഹ്വാനം ചെയ്തിരിക്കുന്നത്.
  • പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ പതാകയിലേക്ക് മാറ്റി.
  • പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.
PM Modi: 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷം; സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ ആ​ഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവർണ പതാക ഡിപി ആക്കണമെന്നാണ് പ്രധാനമന്ത്രി ആ​ഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ പതാകയിലേക്ക് മാറ്റി. 

"ഹർഘർ തിരംഗ പ്രസ്ഥാനത്തിന്റെ ആവേശത്തിൽ, നമുക്ക് നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാം, നമ്മുടെ പ്രിയപ്പെട്ട രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന ഈ അതുല്യമായ ശ്രമത്തിന് പിന്തുണ നൽകാം." പ്രധാനമന്ത്രി പറഞ്ഞു. 

ALSO READ: സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ...?

അതേസമയം, 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വേദിയൊരുങ്ങി. പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1,800 ഓളം ആളുകളെ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രത്യേക അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ചെങ്കോട്ടയിൽ അദ്ദേഹം ദേശീയ പതാക ഉയർത്തുകയും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. 2021 മാർച്ച് 12-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് പ്രധാനമന്ത്രി ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങൾക്ക് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തോടെ സമാപനമാകും. 

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി പുതിയ സംരംഭങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിരവധി അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്. വിവിധ തൊഴിൽ മേഖലയിൽ നിന്നുള്ള 1,800 ഓളം പേരെ അവരുടെ പങ്കാളിയോടൊപ്പം, പ്രത്യേക അതിഥികളായി ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമാകാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിച്ചിട്ടുണ്ട്. പ്രത്യേക അതിഥികളിൽ ചിലർക്ക് ഡൽഹിയിൽ താമസിക്കുന്ന സമയത്ത് ദേശീയ യുദ്ധസ്മാരകം സന്ദർശിക്കാനും രാജ്യ രക്ഷാ മന്ത്രി അജയ് ഭട്ടിനെ സന്ദർശിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.  

ഗവൺമെന്റിന്റെ വിവിധ പദ്ധതികളും സംരംഭങ്ങളും അടയാളപ്പെടുത്തുന്ന സെൽഫി പോയിന്റുകൾ ദേശീയ യുദ്ധ സ്മാരകം, ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, പ്രഗതി മൈതാനം, രാജ് ഘട്ട്, ജമാ മസ്ജിദ് മെട്രോ സ്റ്റേഷൻ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ, ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷൻ, ഐടിഒ മെട്രോ ഗേറ്റ്, നൗബത്ത് ഖാന, ഷീഷ് ഗഞ്ച് ഗുരുദ്വാര എന്നിവ ഉൾപ്പെടുന്ന 12 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയാലുടൻ, ലൈൻ ആസ്റ്റേൺ ഫോർമേഷനിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് അത്യാധുനിക മാർക്ക്-III ധ്രുവ് ലൈറ്റ് ഹെലികോപ്റ്ററുകൾ വേദിയിൽ പുഷ്പദളങ്ങൾ വർഷിക്കും. വിങ് കമാൻഡർ ആംബർ അഗർവാളും സ്ക്വാഡ്രൺ ലീഡർ ഹിമാൻഷു ശർമ്മയുമായിരിക്കും ഹെലികോപ്റ്ററിന്റെ ക്യാപ്റ്റൻമാർ.

പുഷ്പദളങ്ങൾ വർഷിച്ച ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രസംഗം സമാപിക്കുമ്പോൾ നാഷണൽ കേഡറ്റ് കോറിന്റെ (എൻസിസി) കേഡറ്റുകൾ ദേശീയ ഗാനം ആലപിക്കും. രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന 1,100 എൻസിസി കേഡറ്റുകൾ (കര, നാവിക, വ്യോമസേന) ഈ ദേശീയ ഉത്സവത്തിൽ പങ്കെടുക്കും. ഔദ്യോഗിക വെള്ള വസ്ത്രത്തിലുള്ള കേഡറ്റുകൾക്ക്  ഇരിക്കുന്നതിന് ഗ്യാൻപഥിൽ താൽക്കാലിക ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പുഷ്പ അലങ്കാരങ്ങളുടെ ഭാഗമായ ജി-20 ലോഗോയാണ് ചെങ്കോട്ടയിലെ മറ്റൊരു ആകർഷണം. എല്ലാ ഔദ്യോഗിക ക്ഷണങ്ങളും ആമന്ത്രൻ പോർട്ടൽ വഴി ഓൺലൈനായി അയച്ചിട്ടുണ്ട്. പോർട്ടൽ വഴി 17,000 ഇ-ക്ഷണ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News