കൊച്ചി: പിഎം കിസാൻ സമ്മാന്‍ നിധി യോജന പ്രകാരം കേന്ദ്ര സഹായം കൈപ്പറ്റിയവരിൽ 30,416 പേര്‍ അനർഹരാണെന്ന് കണ്ടെത്തൽ. ഇവരിൽ 21,018 പേർ നികുതി അടക്കുന്നവരാണെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഇത്തരത്തിൽ തുക കൈപ്പറ്റിയ അനർഹരിൽ നിന്നും പൈസ തിരിച്ച് പിടിക്കാൻ കേന്ദ്ര സർക്കാർ ഇതിനോടകം നടപടി ആരംഭിച്ചു കഴിഞ്ഞു. ഏകദേശ കണക്കിൽ കുറഞ്ഞത് 31 കോടി രൂപയാണ് ഇത്തരത്തിൽ അനർഹരുടെ കൈവശം എത്തിയതായി കണ്ടെത്തിയത്.
ഇതിൽ തന്നെ നാല് കോടി മാത്രമാണ് ഇതുവരെ തിരിച്ച് പിടിക്കാനായത്. 2017-ൽ തുടങ്ങിയ കിസ്സാൻ സമ്മാൻ നിധിയിൽ ഇതുവരെ സംസ്ഥാനത്ത് 37,31,464 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിൽ അനർഹരായി കണ്ടെത്തിയവരിൽ 2264 പേർ മാത്രമാണ് തുക തിരിച്ച് നൽകിയത്.
ALSO READ: PM Kisan : എന്താണ് പിഎം കിസാൻ? ഇ കെവൈസി പൂർത്തിയാക്കേണ്ടത് എങ്ങനെ?
എന്താണ് പിഎം കിസ്സാൻ
2018 ഡിസംബര്‍ 1നാണ് കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ധന സഹായ പദ്ധതിയായ പിംഎം കിസാൻ സമ്മാൻ നിധി അവതരിപ്പിച്ചത്. പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് പ്രതി വര്‍ഷം 6,000 രൂപ വീതം സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും.
ഇത് മൂന്ന് തുല്യ ഗഢുക്കളായാണ് വിതരണം ചെയ്യുക. ആകെ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ഓരോ വര്‍ഷവും ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കും. കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് തുക കൈമാറുകയാണ് ചെയ്യുക.
www.pmkisan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടത്. സ്വന്തമായി രണ്ട് ഏക്കറിൽ കവിയാത്ത കൃഷി ഭൂമിയുള്ള കർഷകർക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. കാർഷിക കുടുംബങ്ങൾക്ക് സ്ഥല പരിധി ഇല്ലാതെയും തുക അനുവദിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...