ന്യൂഡൽഹി: കേരളം സംസ്ഥാന നികുതി കുറയ്ക്കാൻ കൂട്ടാക്കുന്നില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങൾ വലിയ തോതിൽ നികുതി കുറച്ച് തുടങ്ങി. പ്രധാനമായും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഉത്തർ പ്രദേശിലാണ് ആദ്യം കുറച്ചത്-12 രൂപ.
ഇതോടെ പെട്രോളിനും ഡീസലിനും ഇവിടെ കുറയുന്നത് ഏകദേശം 22 രൂപ. ഹരിയാനയും 12 രൂപയും പെട്രോളിനും,ഡീസലിനും കുറയ്ക്കും.
ALSO READ: Fuel Price : സംസ്ഥാനം ഇന്ധന വിലയിലെ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ബാലഗോപാൽ
ആസ്സാം,ത്രിപുര,ഗോവ,ഗുജറാത്ത്,കർണ്ണാടക,മണിപ്പൂർ എന്നീ സംസ്ഥാനങ്ങളും ഏഴ് രൂപ വിതം വീണ്ടും കുറയ്ക്കും. ഉത്തരാഖണ്ഡിൽ രണ്ട് രൂപയയായിരിക്കും കുറയ്ക്കുന്നത്. ബിഹാറിലും വില കുറച്ചിട്ടുണ്ട് ഇത് രണ്ട് രൂപയിൽ താഴെയാണ്.
വിലക്കുറവ് ഒറ്റനോട്ടത്തിൽ (സംസ്ഥാനങ്ങൾ കുറച്ച വില, ലിറ്ററിൽ)
ഗുജറാത്ത്-പെട്രോൾ,ഡീസൽ-7 രൂപ/ലിറ്റർ
ഉത്തർപ്രദേശ്- പെട്രോൾ,ഡീസൽ-12രൂപ/ലിറ്റർ
ഉത്തരാഖണ്ഡ്-പെട്രോൾ,ഡീസൽ-2 രൂപ/ലിറ്റർ
ആസ്സാം-പെട്രോൾ,ഡീസൽ-7രൂപ/ലിറ്റർ
കർണ്ണാടക--പെട്രോൾ,ഡീസൽ-7രൂപ/ലിറ്റർ
ഗോവ-പെട്രോൾ,ഡീസൽ-7രൂപ/ലിറ്റർ
മണിപ്പൂർ-പെട്രോൾ,ഡീസൽ-7രൂപ/ലിറ്റർ
ത്രിപുര-പെട്രോൾ,ഡീസൽ-7രൂപ/ലിറ്റർ
രാജ്യത്ത് എക്സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് പെട്രോൾ,ഡീസൽ വിലയിൽ മാറ്റം വന്നത്. കേരളത്തിൽ പെട്രോളിന് 6 രൂപ 57 പൈസയും, ഡീസലിന് 12 രൂപ 50 പൈസയുമാണ് കുറയുന്നത്. എന്നാൽ സംസ്ഥാന നികുതി കുറയ്ക്കാൻ കേരളം തയ്യാറാവാത്തതിനാൽ ആനുപാതികമായി വിലക്കുറവ് പ്രതീക്ഷിക്കേണ്ട.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...